ഞാന്‍ കനഡയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഗ്ലൌസ് ധരിച്ച് ഇടക്കിടെ പന്നിയെ സ്പര്‍ശിക്കേണ്ടി വരാറുണ്ട്. പന്നിയെ ഭക്ഷിക്കുന്നത് ഹറാം ആണല്ലോ, സ്പര്‍ശിക്കുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

manzoor

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പന്നിയും നായയും ഏറ്റവും ശക്തമായ നജസുകളില്‍ പെട്ടതാണ്. എന്നാല്‍ ആവശ്യത്തിന് പന്നിയെയും മറ്റു നജസുകളെയും സ്പര്‍ശിക്കുന്നതില്‍ തെറ്റില്ല. നനവോട് കൂടി നായ, പന്നി എന്നിവ സ്പര്‍ശിച്ചാല്‍ ഏഴ് പ്രാവശ്യം കഴുകേണ്ടതും അതില്‍ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കുകയും വേണം. അതേ സമയം, മേല്‍പറഞ്ഞവിധം കഴുകല്‍ നിര്‍ബന്ധമാണെങ്കിലും അവ നജസല്ല എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. ഏത് അഭിപ്രായപ്രകാരവും മറയോട് കൂടിയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ (ചോദ്യത്തില്‍ പറഞ്ഞ പ്രകാരം ഗ്ലൌസ് ധരിച്ചോ മറ്റോ) ഗ്ലൌസ് ധരിച്ച കൈയ്യിന് ഈ പറഞ്ഞത് ബാധകമല്ല, ആ ഗ്ലൌസ് അത്തരത്തില്‍ ശുദ്ധിയാക്കേണ്ടിവരുമെന്ന് മാത്രം. എന്നാല്‍ ഭക്ഷിക്കുന്നതിനോ മറ്റുനിഷിദ്ധമായ ഉപയോഗങ്ങള്‍ക്കോ സഹായകമാവും വിധം പന്നിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യല്‍ നിഷിദ്ധമാണെന്നത് കൂടി ഇവിടെ ചേര്‍ത്ത് പറയേണ്ടിയിരിക്കുന്നു. പന്നി ഭക്ഷിക്കാമെന്ന് പറയുന്നവര്‍ക്കാണെങ്കിലും, അത് തയ്യാറാക്കിക്കൊടുക്കലും അതിന് സഹായിക്കലുമൊക്കെ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധം തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter