ഇശാ നിസ്കാരത്തിന്നു ശേഷം വിത്റ് നമസ്കരിച്ചാല്‍ പിന്നെ തഹ്ജൂദ് നമസ്കരിക്കുന്നതിന്നു വല്ല കുഴപ്പവും ഉണ്ടോ

ചോദ്യകർത്താവ്

sulaiman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിത്റ് നിസ്കാരവും തഹജ്ജുദ് നിസ്കാരവും രണ്ടും രണ്ടാണ്. ഒന്നുറങ്ങി എണീറ്റ ശേഷമാണ് തഹജ്ജുദിന്റെ സമയമാവുന്നത്. അത് കൊണ്ട് തന്നെ, ഇശാഇന് ശേഷം സുബ്ഹിക്ക് മുമ്പായി തീരെ ഉറങ്ങാത്തവന് തഹജ്ജുദ് സുന്നതില്ല. എന്നാല്‍ വിത്റിന്റെ സമയം ഇശാ നിസ്കരിച്ചത് മുതല്‍ തുടങ്ങുന്നതാണ്. രാത്രിയിലെ നിസ്കാരത്തില്‍ ഏറ്റവും അവസാനത്തേത് വിത്റ് ആക്കലാണ് ഉത്തമം, അഥവാ വിത്റിനെ തഹജ്ജുദിന്റെ ശേഷം നിസ്കരിക്കലാണ് ഉത്തമം. എന്നാല്‍, ഉറങ്ങിയാല്‍ സുബ്ഹിയുടെ സമയമാവുന്നതിന് മുമ്പ് ഉണരുമോ എന്ന് ഉറപ്പില്ലാത്തവര്‍ക്ക് ഉറങ്ങുന്നതിന് മുമ്പായി വിത്റ് നിസ്കരിക്കലാണ് ഉത്തമം. അബൂഹുറൈറ (റ)വിനോട് പ്രവാചകര്‍ (സ) അങ്ങനെ ചെയ്യാന്‍ പ്രത്യേകം ഉപദേശിച്ചതായി ഹദീസില്‍ കാണാം.  ശേഷം ഉണരുമ്പോള്‍ തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter