സ്വര്‍ണത്തിന്റെയും ശുദ്ധ സ്വര്‍ണത്തിന്റെയും വില വ്യത്യാസം എങ്ങനെ മനസ്സിലാക്കാന്‍ കഴിയും. അത് പോലെ വെള്ളിയുടെയും ശുദ്ധ വെള്ളിയുടെയും വിലയും?

ചോദ്യകർത്താവ്

anas

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരോട് അന്വേഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അതോടൊപ്പം, സാധാരണയായി സ്വര്‍ണ്ണത്തില്‍ കൂടുന്ന ചെമ്പിന്റെ അളവ് മനസ്സിലാക്കിയും ഇത് കണക്കാക്കാം. ഇന്ന് ആഭരണമായി വരുന്നവയില്‍ സാധാരണഗതിയില്‍ പത്തിലൊന്ന് വീതം ചെമ്പ് കൂട്ടാറുണ്ടെന്നാണ് പറയപ്പെടുന്നത്. ചിലയിടങ്ങളില്‍ ഇത് ഒമ്പതിലൊന്ന് വീതം കൂട്ടാറുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു. പ്രസ്തുത മേഖലയില്‍ ജോലി ചെയ്യുന്നവരോട് അന്വേഷിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. വെള്ളിയുടെ മൂല്യവും അങ്ങനെ തന്നെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter