അവയവ ദാനം ഇസ്‌ലാമില്‍ അനുവദനീയമാണോ? ഒരാള്‍ അയാളുടെ കണ്ണ്, വൃക്ക മുതലായവ മരണശേഷം ദാനം ചെയ്യാന്‍ സമ്മതപത്രം എഴുതിവെക്കുന്നത് അനുവദനീയമാണോ? അങ്ങനെയെങ്കില്‍ ആര്‍ക്കൊക്കെ ദാനം ചെയ്യാം?

ചോദ്യകർത്താവ്

Ali Akbar

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവയവദാനം ഇന്ന് ഏറെ പ്രചുരപ്രചരിതമാണ്. ഇതൊരു ആധുനികവിഷയമാണെങ്കിലും പഴയ കാല പണ്ഡിതര്‍ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വില കല്‍പിക്കപ്പെടുന്ന ജീവനുള്ളവരില്‍നിന്ന് അവയവങ്ങള്‍ സ്വീകരിക്കാന്‍ ശരീഅത് അനുവദിക്കുന്നില്ല. നിര്‍ബന്ധ സാഹചര്യങ്ങളില്‍ മരിച്ചവരില്‍നിന്നോ ജീവന് വില കല്‍പിക്കപ്പെടാത്തവരില്‍നിന്നോ (നിസ്കരിക്കാത്ത ആളുകള്‍, ഖിസാസ് നിര്‍ബന്ധമായി കൊല്ലപ്പെടേണ്ടവന്‍, തുടങ്ങിയവര്‍ ) അത് എടുക്കാവുന്നതാണ്. എന്നാല്‍, സ്വശരീരത്തിന്മേല്‍ ഉടമസ്ഥത ഇല്ലാത്തതിനാല്‍, സ്വയം ദാനം ചെയ്യാനോ അത് കൊണ്ട് വസിയത് ചെയ്യാനോ ആര്‍ക്കും അധികാരമില്ലെന്നതാണ് ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. ഇവ്വിഷയകമായി കൂടതലറിയാന്‍ ഇവിടെ നോക്കുക. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നതില്‍ ഏറെ ശ്രദ്ധയും പ്രോല്‍സാഹനവും നല്‍കുന്ന വിശുദ്ധ ശരീഅതിന്റെ വിശാലമായ മാനവികത പരിഗണിച്ച്, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി മരിച്ചവരില്‍നിന്ന് അവയവങ്ങള്‍ എടുക്കാമെന്ന് ആധുനിക പണ്ഡിതരില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter