വിഷയം: ജന്മദിനാഘോഷം
ജന്മദിനം ആഘോഷിക്കുന്നത്തിന്റെ വിധി എന്താണ്? ആരെങ്കിലും ജന്മദിനത്തിന്റെ വകയായുള്ള ഭക്ഷണം തന്നാല്‍ അത് കഴിക്കാമോ?കുട്ടികളുടെ ജന്മദിനത്തിനു സ്കൂളില്‍ മധുരം വിതരണം ചെയ്യാമോ?
ചോദ്യകർത്താവ്
basheer
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കേക്ക് മുറിച്ചും മറ്റും ജന്മദിനം ആഘോഷിക്കുന്നത് ഇതരമതസ്ഥരുടെ സാമൂഹികാചാരമാണെന്നാണ് മനസ്സിലാകുന്നത്. അക്കാരണത്താല്‍ അത് പ്രോല്‍സാഹിപ്പിക്കാവതല്ല. മറ്റു രീതികളില്‍ ആഘോഷിക്കുന്നതിനെക്കുറിച്ച് മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കുന്നതാണ്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ലഭിക്കുന്ന ഭക്ഷണവും മറ്റും, അതില്‍ നിഷിദ്ധമായ ഒന്നുമില്ലെങ്കില്‍ കഴിക്കാവുന്നതാണ്.
ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.