എനിക്ക് കുറച്ചു വർഷം മുന്ബുള്ള നിസ്കാരം ഖദാഅ് വീട്ടാനുണ്ട് നിസ്കാരത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപം ഒന്നു വിവരിക്കാമോ? (നിർത്തത്തിൽ ചേലേണ്ടവ, റുകൂഅ്, സുജൂദ്, അത്തഹിയ്യാത്ത് )

ചോദ്യകർത്താവ്

സലീം പി

May 5, 2017

CODE :Fiq8511

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിസ്കാരത്തില്‍ നിര്‍ബന്ധമായും ചൊല്ലേണ്ടത് അഞ്ച് കാര്യങ്ങളാണ്.

1) ആദ്യത്തിലേ തക്‍ബീറതുല്‍ ഇഹ്‍റാം. (الله أكبر) എന്നു പറയുക.

2) എല്ലാ റക്അതിലും നിര്‍ത്തതില്‍ സൂറതുല്‍ ഫാതിഹ (ബിസ്മി അടക്കം)

3) അവസാനത്തെ അത്തഹിയ്യാത് (തശഹ്ഹുദ്). അത്തഹിയ്യാതിന്‍റെ ചുരുങ്ങിയ രൂപം

التيحات لله إلى آخره تتمته: سلام عليك أيها النبي ورحمة الله وبركاته سلام علينا وعلى عباد الله الصالحين أشهد أن لا إله إلا الله وأن محمدا رسول الله

4) അവസാനത്തെ അത്തഹിയ്യാതിനു ശേഷം നബി (സ)യുടെ സ്വലാത്. സ്വലാതിന്‍റെ ചുരുങ്ങിയ രൂപം صلى الله على محمد

5) അവസാനം ഒരു സലാം വീട്ടല്‍ السلام عليكم

റുകൂഅ്, ഇഅ്‍തിദാല്‍, സുജൂദ്, ഇടയിലെ ഇരുത്തം എന്നിവയിലൊന്നും നിര്‍ബന്ധമായും ചൊല്ലേണ്ടതൊന്നുമില്ല. പക്ഷേ, സുബ്‍ഹാനല്ലാഹ് എന്നു പറയുന്ന സമയമെങ്കിലും അവിടെ അടങ്ങിതാമസിക്കല്‍ (ഥുമഅ്‍നീനത്) നിര്‍ബന്ധമാണ്.

മറ്റു നിര്‍ബന്ധമായവ, ഏറ്റവും ആദ്യമുള്ള നിയ്യത്, നില്‍ക്കല്‍, കൈപടം കാല്‍ മുട്ടില്‍ എത്തും വിധം റുകൂഅ്, ഇഅ്തതിദാല്‍, ഏഴു അവയവം നിലത്ത് വെച്ചും ചന്തികെട്ട് ഉയര്‍ത്തിയുമുള്ള രണ്ടു സുജൂദുകള്‍ അവക്കിടയിലെ ഇരുത്തം, അവസാനത്തെ അത്തഹിയ്യാതിനും സ്വലാതിനുമുള്ള ഇരുത്തം. ഇതെല്ലാം ക്രമമനുസരിച്ച് ചെയ്യലും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter