സുന്നത്ത്‌ കഴിക്കാത്ത വളരെ ചെറിയ കുട്ടികളെ പള്ളിയിലേക്ക്‌ കൊണ്ട്‌ പോകാൻ പറ്റില്ലേ, സുന്നത്ത്‌ കഴിക്കാത്തവർക്ക്‌ പള്ളിയിൽ കയറാൻ പറ്റില്ലേ

ചോദ്യകർത്താവ്

Salih

May 28, 2017

CODE :Fiq8557

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ചേലാകര്‍മം ചെയ്യപ്പെടാത്ത കുട്ടിയുടെ ദേഹമോ വസ്ത്രമോ പിടിക്കുന്നതുകൊണ്ടും കുട്ടി നിസ്‌കരിക്കുന്നവന്റെ ദേഹമോ വസ്ത്രമോ പിടിക്കുന്നതുകൊണ്ടും നിസ്‌കാരം ബാത്വിലാവുന്നതാണ്. അത്കൊണ്ട് തന്നെ  അത്തരം കുട്ടികളെ പള്ളിയിലേക്ക് ജുമുഅ ജമാഅത്തിനു കൊണ്ടുവരികയും സ്വഫില്‍ നിര്‍ത്തുകയും ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. കുട്ടി നിസ്‌കരിക്കുന്നവന്റെ വസ്ത്രത്തിലോ ശരീരത്തിലോ പിടിക്കുകയോ തിരിച്ചു പിടിക്കുകയോ ചെയ്താല്‍ കുട്ടി കാരണം നിസ്‌കാരം ബാത്വിലാകുന്നതാണ്. അതുകൊണ്ടു ഇത്തരം കുട്ടികളെ പള്ളിയിലേക്ക് നിസ്‌കരിപ്പിക്കാന്‍ കൊണ്ടുവരാതിരിക്കലാവും ഉചിതം. മാര്‍ഗപുംഗത്തിന്‍റെ ഉള്ളില്‍ നജസുണ്ടാകുമെന്നതാണ് ഇവിടെ നിസ്‌കാരം ബാത്വിലാവാന്‍ കാരണം. ഇത് വളരെ വിശദമായി ചേലാകര്‍മ്മം ചെയ്യാത്ത കുട്ടി സ്പര്‍ശിച്ചാല്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter