ഫര്‍ദ് നിസ്കാരങ്ങള്‍ ഖളാഅ് വീട്ടുമ്പോള്‍ സുന്നത് നിസ്കാരത്തിന്‍റെ നിയ്യത് കൂടെ കരുതാമോ

ചോദ്യകർത്താവ്

Ashraf

May 29, 2017

CODE :Fiq8558

അള്ളാഹുവിന്‍റെ തിരുനാമത്തില്‍. അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും പേരില്‍ അള്ളാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച് കൊണ്ടിരിക്കട്ടെ.

സുന്നത് നിസ്കാരങ്ങള്‍ രണ്ട് വിധമാണ്. 1 سنة مقصودة 2 سنة غير مقصودة തഹിയ്യത്, ഇസ്തിഖാറത്, വുദൂഅ് ത്വവാഫ് ഇഹ്റാം എന്നിവക്ക് ശേഷമുള്ള രണ്ട് റക്അത് സുന്നത് നിസ്കാരം എന്നിവ سنن غير مقصودة എന്ന വിഭാഗത്തില്‍ പെട്ടതാണ്. പ്രസ്തുത നിസ്കാരങ്ങള്‍ മറ്റു സുന്നത് നിസ്കാരങ്ങള്‍ ഫര്‍ദ് നിസ്കാരങ്ങള്‍ എന്നിവ കൊണ്ടും വീടുന്നതാണ്. മറ്റു നിസ്കാരങ്ങള്‍ക്കൊപ്പം ഇവയുടെ നിയ്യത് ചെയ്തില്ലെങ്കിലും ഇവ നിസ്കരിച്ച പ്രതിഫലം ലഭിക്കും.നിയ്യത് ചെയ്തില്ലെങ്കില്‍ നിസ്കാരം കൊണ്ടുള്ള കല്‍പന നിറവേറ്റിയവനാവുമെങ്കിലും നിയ്യത് ചെയ്താല്‍ മാത്രമേ പ്രതിഫലം ലഭിക്കൂ എന്ന് പ്രമുഖരായ പണ്ഡിതര്‍ പറഞ്ഞതിനാല്‍  മറ്റുള്ളവയോടൊപ്പം  ഇവയുടെ നിയ്യത് കൂടി ചെയ്യുന്നതാണുത്തമം. ഈ ഗണത്തില്‍ പെട്ട നിസ്കാരങ്ങള്‍ ഖളാഅ് വീട്ടുന്ന നിസ്കാരങ്ങളോടൊപ്പവും കരുതാം.

സുന്നത് മഖ്സൂദയില്‍ പെട്ട ദുഹാ റവാതിബ് പോലോത്ത നിസ്കാരങ്ങള്‍ ഇതേ ഇനത്തില്‍ പെട്ട സുന്നത് നിസ്കാരങ്ങള്‍ മറ്റു ഫര്‍ദ് നിസ്കാരങ്ങള്‍ ഇവക്കൊപ്പം നിയ്യത് ചെയ്താല്‍ നിസ്കാരം ശരിയാവില്ല. ഈ നിസ്കാരങ്ങള്‍ ഖദാആയ ഫര്‍ളിനോടൊപ്പവും ശരിയാവില്ല. وتتأدى ركعتا التحية وما بعدها بركعتين فأكثر من فرض أو نفل آخر وإن لم ينوها معه أي يسقط طلبها بذلك أما حصول ثوابها فالوجه توقفه على النية لخبر إنما الأعمال بالنيات كما قاله جمع متأخرون واعتمده شيخنا لكن ظاهر كلام الأصحاب حصول ثوابها وإن لم ينوها معه وهو مقتضى كلام المجموع (فتح المعين)

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter