വീടിന്‍റെ തറയിൽ കുട്ടി മൂത്രം ഒഴിച്ചു അത് ഉണങ്ങിപ്പോയി അവിടെ പായ വിരിച്ച് നിസ്കരിക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
nizar k k
May 30, 2017
CODE :Fiq8564
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ശുദ്ധി എന്നത് ഇസ്‍ലാം പ്രോത്സാഹിച്ച ഇബാദതാണ്. മൂത്രം ഉണങ്ങിപ്പോയാലും അവിടെ ശുദ്ധിയുള്ള വെള്ളം കൊണ്ട് കഴുകിയാലേ ശുദ്ധിയാവൂ. കഴുകിയില്ലെങ്കില്‍ നനവോട് കൂടെ ആ സ്ഥലത്ത് കാലോ മുസ്വല്ല തുടങ്ങി മറ്റേതെങ്കിലും വസ്തുവോ സ്പര്‍ശിക്കുന്നതോടെ ആ വസ്തു നജസായിത്തീരും. അശ്രദ്ധ മൂലം ഈ നജസോടെ നാം നിസ്കാരിച്ചുവെന്ന് വരാം. നജസുള്ളത് അറിയാതെയാണ് നിസ്കരിച്ചത് എന്ന കാരണത്താല്‍ നിസ്കാരം ഉപേക്ഷിച്ചതിന്‍റെ ശിക്ഷ ലഭിച്ചില്ലെങ്കിലും നിസ്കാരത്തിനു പ്രതിഫലം ലഭിക്കില്ല.
നജസിനു മുകളില്‍ പായ മുസ്വല്ല എന്നിവ വിരിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവും. പക്ഷെ അത് കറാഹതാണ്. നനവ് കാരണം പായയിലേക്ക് നജസ് പകരരുത്. മാത്രമല്ല നിസ്കാര സമയം നജസില്‍ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ