ജുമുഅ ദിവസം വാങ്ക് കൊടുത്തു കഴിഞ്ഞു പള്ളിയിൽ കയറിയാൽ ഏതു സുന്നത് നിസ്കാരം ആണ് നിസ്‌ക്കരിക്കുക ?
ചോദ്യകർത്താവ്
shaji
May 30, 2017
CODE :Oth8565
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടേയും കൂടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച് കൊണ്ടിരിക്കട്ടെ.
ജുമുഅക്ക് വാങ്ക് വിളിച്ചു പള്ളിയില്‍ പ്രവേശിച്ചാല്‍ സാധാരണ പോലെ തഹിയ്യത്, വുദൂഇന്‍റെ രണ്ട് റക്അത്, കൂടാതെ ജുമുഅക്ക് മുമ്പുള്ള നാല് റക്അത് എന്നീ നിസ്കാരങ്ങള്‍ സുന്നതാണ്. ഇരിക്കുന്നതിനു മുമ്പുള്ള ഏത് നിസ്കാരവും തഹിയ്യതായി പിരിഗണിക്കും. അതു പോലെ വുദുഇന് ശേഷമുള്ള ഏത് നിസ്കാരവും അതിന്‍റെ സുന്നതായും പരിഗണിക്കും. അതു കൊണ്ട് ജുമുഅക്ക് മുമ്പുള്ള സുന്നത് നിസ്കരിച്ചാല്‍ തന്നെ തഹിയ്യതിന്‍റെയും വുദുഇന്‍റെ നിസ്കാരത്തിന്‍റെയും സുന്നത് ലഭിക്കുമെങ്കിലും ജുമുഅക്ക് മുമ്പുള്ള സുന്നതിനോടൊപ്പം മറ്റു രുണ്ടു നിസ്കാരത്തിന്‍റെ നിയ്യതും ചെയ്യുക.
ഖുത്വുബ നിര്‍വഹിക്കുന്ന സമയത്താണ് വന്നതെങ്കില്‍ ചുരുങ്ങിയ രണ്ട് റകഅത് മാത്രമേ നിസ്കരിക്കാവൂ. ജുമുഅക്ക് മുമ്പുള്ള രണ്ട് റകഅത് സുന്നത് നിസ്കരിച്ചിട്ടില്ലെങ്കില്‍ അതോടൊപ്പം തഹിയ്യതിന്‍റെയും നിയ്യത് ചെയ്ത് നിസ്കരിക്കുന്നതാണ് ആ സമയത്തെ ഉത്തമമായ രീതി. സുന്നത് നിസ്കാരം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കില്‍ രണ്ട് റകഅത് തഹിയ്യത് മാത്രം നിസ്കരിക്കുക. അതോടൊപ്പം മറ്റു നിസ്കാരത്തിന്‍റെ നിയ്യത് വെക്കുന്നതോ അവ രണ്ടുമല്ലാത്ത രണ്ട് റക്അതുള്ള മറ്റു നിസ്കാരമോ ആ സമയത്ത് ശരിയാവുകയില്ല.
ജുമുഅക്ക് മുമ്പുള്ള നിസ്കാരത്തെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ വായിക്കാം.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.