ടാങ്കിൽ നിന്ന് വെള്ളം മറ്റൊരാളുടെ സഹായത്തോടെ ചെറിയ കയ്പാട്ട ഉപയോഗിച്ച് മുക്കി പാർന്നു തന്നു വുളൂ എടുക്കാൻ പറ്റുമോ ?അതോ വലിയ പാത്രത്തിൽ ഒറ്റ തവണയിൽ തന്നെ മുക്കി വുളൂ എടുക്കണമെന്നുണ്ടോ ?ഒന്നു വിവരിക്കാമോ?
ചോദ്യകർത്താവ്
സലീം പി
Jun 8, 2017
CODE :Fiq8592
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
200 ലിറ്റര്‍ (രണ്ട് ഖുല്ലത്) വെള്ളമുള്ള പാത്രത്തില്‍ നിന്ന് കോരിയെടുക്കാതെ അവയവങ്ങള്‍മുക്കി വുദൂ ചെയ്യാവുന്നതാണ്. അത്രയും വെള്ളമുണ്ടെങ്കില്‍ ആ വെള്ളം മുസ്തഅ്മല്‍ ആവുകയില്ല. അതില്‍ അവയവും കടത്തി തന്നെയാവണം വുദൂ എന്ന നിബന്ധനയില്ല. അതില്‍ നിന്ന് കോരിയെടുത്തും വൂദൂ ചെയ്യാവുന്നതാണ്. മറ്റൊരാളുടെ സഹായമില്ലാതെ സ്വയം വുദൂ ചെയ്യല്‍ സുന്നതാണ്. കാരണമില്ലാതെ വെള്ളം ഒഴിച്ച് നല്‍കാന്‍ മറ്റൊരാളുടെ സഹാം തേടുന്നത് خلاف الأولى യാണെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. അവയങ്ങള്‍ കഴുകാന്‍ ഇതരന്‍റെ സഹായം തേടുന്നത് കറാഹതുമാണ്. ഇബാദതിനോട് യോജിക്കാത്ത വെറും വിനോദം പോലെയായത് കൊണ്ടാണ് ഇത് നിരുത്സാഹപ്പെടുത്തപ്പെട്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.