തിലാവത്തിന്റെ യും സഹ്‌വിന്റെയും സുജൂദിൽ ചൊല്ലേണ്ട ദിക്ർ ഏതാണ്?
ചോദ്യകർത്താവ്
Muhammed Shafi
Jun 12, 2017
CODE :Fiq8607
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തിലാവതിന്‍റെ സുജൂദില്‍ നിസ്കാരത്തിലെ സുജൂദിലെ പോലെ തസ്ബീഹ് ചൊല്ലല്‍ സുന്നതാണ്. അതോടൊപ്പം, اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ എന്ന് ചൊല്ലലും സുന്നതാണ്. പ്രവാചകര്‍ (സ) ഇങ്ങനെ ചൊല്ലിയിരുന്നതായി ചില ഹദീസുകളില്‍ കാണാം. തിലാവതിന്‍റെ സുജൂദിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ നോക്കുക.
സഹ്‍വിന്‍റെ സുജൂദിലും സാധാരണ സുജൂദുകളില്‍ ചൊല്ലുന്ന ദിക്റ് തന്നെയാണ് ചൊല്ലേണ്ടത്. എന്നാല്‍ (سُبْحَانَ مَنْ لاَ يَنَامُ وَلاَ يَسْهُو) എന്നും ചെല്ലാവുന്നതാണ്. സഹ്‍വിന്‍റെ സുജൂദിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.