മൂക്കിലെ വെയ്സ്റ്റ് (മൂക്കട്ട )പിഴിഞ്ഞ് ക്ളീനക്സിൽ ആക്കി പാൻറ് ഷർട്ട് കന്തൂറ പോക്കറ്റുകളിൽ ഇട്ടു നിസ്‌ക്കരിക്കുന്നത് കാണുന്നു അത് നജസ് അല്ലെ ?നിസ്ക്കാരം ശരിയാകുമോ ?
ചോദ്യകർത്താവ്
abu rabeeh
Jun 16, 2017
CODE :Fiq8614
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
രക്തം, ചലം, ഛര്‍ദ്ദിച്ചത്, കാഷ്ടം, മൂത്രം, മദ്‍യ്, വദ്‍യ് എന്നിവയാണ് മനുഷ്യ ശരീരത്തില്‍ നിന്നുണ്ടാകുന്ന നജസുകള്‍. മൂക്കട്ട നജസല്ല. മൂക്കട്ട വസ്ത്രത്തിലോ മറ്റോ പുരളുന്നത് കൊണ്ട് നിസ്കാരം ബാത്വിലാവുകയില്ല.
എന്നാല്‍ നിസ്കാരത്തിന്‍റെ മഹത്വം പരിഗണിച്ച് അത്തരം മ്ലേച്ചതകളില്‍ നിന്ന് സാധ്യമാവുന്നത്ര വിട്ടു നില്‍കുന്നത് പുണ്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.