സുന്നത് നിസ്കരിക്കുന്ന ഒരാളെ മറ്റൊരാൾ ഫർള് ആണെന്ന് കരുതി തുടർന്ന് നിസ്കരിച്ചാൽ എന്ത് ചെയ്യണം?സുന്നത് നിസ്കരിക്കുന്ന ആൾ ഇമാമായി തുടരണോ ?തുടരുമ്പോൾ പ്രേത്യേകം നിയ്യത് വെക്കണോ?തക്ബീറും മറ്റും ഉറക്കെ ചൊല്ലണോ?
ചോദ്യകർത്താവ്
ഇസ്മായിൽ
Jul 13, 2017
CODE :Fiq8755
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സുന്നത് നിസ്കരിക്കുന്ന ആളോട് ഫര്‍ള് നിസ്കരിക്കുന്നവന് തുടരാവുന്നതാണ്. പ്രത്യക്ഷത്തില്‍ വ്യത്യാസമില്ലാത്ത നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കുന്നവരോടെല്ലാം തുടരാവുന്നതാണ്. മയ്യിത് നിസ്കാരം പോലോത്ത പ്രത്യക്ഷ രൂപത്തില്‍തന്നെ വ്യത്യാസമുള്ളവയോട് മാത്രമേ തുടര്‍ച്ച ശരിയാവാതിരിക്കൂ. അപ്പോള്‍ സുന്നത് നിസകരിക്കുന്നവന്‍ ഇമാമായി തുടരണം. അതു പോലെ തക്ബീര്‍ ഫാതിഹ തുടങ്ങി ഉറക്കെയാക്കല്‍ സുന്നതതുള്ളവ സാധാരണ നിസ്കാരങ്ങളിലെ പോലെ തന്നെ ഉറക്കെയാക്കല്‍ സുന്നതാണ്. ഞാന്‍ ഇമാമാണ് എന്ന നിയ്യത് ഒരു നിസ്കാരത്തിലും ഇമാമിനു നിര്‍ബന്ധമില്ല. സുന്നതാണ്. അതു പോലെ ഈ നിസ്കാരത്തിലും സുന്നത് തന്നെ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.