കാലില്‍ ബാന്‍ഡേജ് ധരിച്ചത് കാരണം ഞാന്‍ തയമ്മും ചെയ്താണ് നിസ്കരിക്കുന്നത്, മണ്ണ് കിട്ടാത്തത് കൊണ്ട് ചുമരില്‍ അടിച്ചാണ് ഞാന്‍ തയമ്മും ചെയ്യുന്നത്. ഇത് ശരിയാണോ . തയമ്മുമിനെ കുറിച്ച് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

aslu

Jul 31, 2017

CODE :Fiq8772

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശാഫിഈ മദ്ഹബില്‍  മണ്ണ്  പൊടിയുള്ള  മണല്‍ തുടങ്ങിയവ  ഉപയോഗിച്ചാണ്  തയമ്മും ചെയ്യേണ്ടത്, ഹനഫീ മാലികീ മദ്ഹബുകളില്‍ ഭൂമിയുടെ ഭാഗമായ വസ്തുക്കള്‍ കൊണ്ടെല്ലാം തയമ്മും ചെയ്യാവുന്നതാണ്. അതനുസരിച്ച് ചുമരില്‍ അടിച്ചും തയമ്മും ചെയ്യാം. മണ്ണ് ലഭിക്കാതിരിക്കുകയെന്നാല്‍ വളരെ വിരളമായി സംഭവിക്കുന്നതാണ്. കരയില്‍ താമസിക്കുന്ന ആര്‍ക്കും മണ്ണ് ലഭ്യമാണ്. കപ്പലിലോ വിമാനത്തിലോ ആവുന്ന അവസരത്തില്‍ മണ്ണ് കിട്ടിയില്ലെന്ന് വരാം. അത്തരം അവസരങ്ങളില്‍ ചുമരില്‍ അടിച്ച് തയമ്മും ചെയ്യാമെന്ന് പറഞ്ഞ മദ്ഹബുകള്‍ തഖ്‍ലീദ് ചെയ്യാം. തയമ്മുമിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter