ചെരിപ്പിട്ടു നടക്കുന്ന സ്ഥലത് നമ്മുടെ കയ്യില് നിന്നും എന്തെങ്കിലും സാധനം നിലത്തു വീണാല് ആ സാധനത്തില് നജസുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടോ ?
ചോദ്യകർത്താവ്
Mohammed Ashiq
Aug 1, 2017
CODE :Oth8774
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വീണ സ്ഥലം നജസുള്ളതാണ് എന്ന ഉറപ്പില്ലെങ്കില്‍ ആ വസ്തു നജസാണെന്ന് വിധിക്കാനാവില്ല. നജസുള്ളതാണോ എന്ന സംശയത്തിന് പ്രസക്തിയില്ല. ഇനി ആ സ്ഥലം നജസുള്ളതാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ തന്നെ നനവ് മൂലം അവിടെ വീണ വസ്തുവില്‍ നജസ് പകര്‍ന്നാല്‍ മാത്രമാണ് നജസാവുക. ചെരിപ്പിട്ട് ചവിട്ടുന്നുവെന്ന് കരുതി ഒരു സ്ഥലവും നജസാണെന്ന് കരുതേണ്ടതില്ല. പ്രസ്തുത സ്ഥലം നജസാവാനാണ് അത് ശുദ്ധമാവുന്നതിനേക്കാള്‍ കൂടുതല്‍ സാധ്യതയെങ്കില്‍ അവിടെ നനവോട് കൂടെ വീണ സാധനം കഴുകല്‍ സുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.