സ്വലാതുല്‍ ഹാജയും ദുആയും വിശദീകരിക്കാമോ

ചോദ്യകർത്താവ്

SUMINA

Aug 12, 2017

CODE :Fiq8784

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്വലാതുല്‍ ഹാജതിനെ കുറിച്ച് വന്ന ഹദീസ് ഇമാം ഗസാലി (റ) ഇഹ്‍യാഇല്‍ പറയുന്നു: പന്ത്രണ്ട് റകഅത് നിസ്കരിക്കുക. എല്ലാ റകഅതിലും ഫാതിഹയും ആയതുല്‍ കുര്‍സിയ്യും ഇഖ്‍ലാസും ഓതുക. നിസ്കരാത്തിനു ശേഷം സുജൂദില്‍ കിടന്ന് سبحان الذي لبس العز وقال به سبحان الذي تعطف بالمجد وتكرم به سبحان الذي أحصى كل شيء بعلمه سبحان الذي لا ينبغي التسبيح إلا له سبحان ذي المن والفضل سبحان ذي العز والكرم سبحان ذي الطول أسألك بمعاقد العز من عرشك ومنتهى الرحمة من كتابك وباسمك الأعظم وجدك الأعلى وكلماتك التامات العامات التي لا يجاوزهن بر ولا فاجر أن تصلى على محمد وعلى آل محمد എന്ന ദുആ ചൊല്ലി തന്‍റെ ആവശ്യം അള്ളാഹുവിനോട് പറയുക. ഈ ദുആ തള്ളപ്പെടുകയില്ല. സ്വലാതുല്‍ ഹാജതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്താണ് ഇമാം ഗസാലി (റ) ഇഹ്‍യാഇല്‍ ഈ ഹദീസ് ഉദ്ധരിച്ചത്. 

സ്വലാതുല്‍ ഹാജ കുറഞ്ഞത് രണ്ട് റകഅതാണെന്ന് ഇമാം റംലി (റ) പറയുന്നു. 

ആര്‍ക്കെങ്കിലും അള്ളാഹുവില്‍ നിന്നോ മനുഷ്യരില്‍ നിന്നോ വല്ല ആവശ്യവും ലഭിക്കേണ്ടതുണ്ടെങ്കില്‍ നല്ല നിലയില്‍ വുദൂ ചെയ്തു രണ്ട് റക്അത് നിസ്കരിച്ചതിനു ശേഷം ഹംദും സ്വലാതും ചൊല്ലി لا اله الا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين اسالك موجبات رحمتك وعزائم مغفرتك والغنيمة من كل بر والسلامة من كل اثم لا تدع لي ذنبا الا غفرته ولا هما الا فرجته ولا حاجة هي لك رضاء الا قضيتها يا ارحم الراحمين എന്ന് ദുആ ചെയ്യുക എന്ന തുര്‍മുദിയുടെ ഹദീസാണ് ഇമാം നവവി (റ) സ്വലാതുല്‍ ഹാജതിനെ കുറിച്ച് വിവരിക്കുന്ന സ്ഥലത്ത് തന്‍റെ മജ്മൂഇല്‍ ഉദ്ധരിക്കുന്നത്. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter