ഭാര്യയെ തൊട്ടാല്‍ വുദു മുറിയുമോ
ചോദ്യകർത്താവ്
MAANU
Aug 13, 2017
CODE :Fiq8785
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അതെ, ശാഫീ മദ്ഹബ് പ്രകാരം ഭാര്യയെ തൊട്ടാലും വുദൂ മുറിയും. അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ തൊട്ടാല്‍ (സൂറതുന്നിസാഅ് 43) എന്ന ഖുര്‍ആന്‍ വചനം പൊതുവായതിനാല്‍ അതില്‍ സ്വന്തം ഭാര്യയും ഉള്‍പ്പെടുന്നതാണ്. സ്ത്രീകളെ സ്പര്‍ശിക്കുക എന്നത് പ്രകൃത്യാ വികാരസാധ്യതയുള്ളതാണ്. അത് ആരാധനയുടെ പ്രകൃതത്തോട് തീര്‍ത്തും വിരുദ്ധമാണ് താനും. ഒരു പുരുഷന് ഏറ്റവും കൂടുതല്‍ വികാരമുണ്ടാകേണ്ടത് സ്വന്തം ഭാര്യയെ സ്പര്‍ശിക്കുമ്പോഴാണല്ലോ. ഭാര്യയുടെ ഉമ്മയടക്കമുള്ള മഹ്റമുകളായ സ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ലെന്ന് പറയുന്നതും അതുകൊണ്ട് തന്നെയാണ്. എന്നാല്‍ ഹനഫീ മദ്ഹബ് പ്രകാരം ഭാര്യയെയോ മറ്റു സ്ത്രീകളെയോ തൊട്ടാല്‍ വുദു മുറിയുന്നതല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.