ഇതര മദ്ഹബുകാരെ തുടര്‍ന്നു നിസ്കരിച്ചാല്‍ ജമാഅതിന്‍റെ പ്രതിഫലം ലഭിക്കുമോ?

ചോദ്യകർത്താവ്

MUHAMMAD

Sep 9, 2017

CODE :Fiq8826

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നമ്മുടെ വിശ്വാസമനുസരിച്ച് നിര്‍ബന്ധമായ കാര്യങ്ങള്‍ സുന്നതാണെന്ന് വിശ്വസിക്കുന്ന മദ്ഹബുകാരെ തുടര്‍ന്ന് നിസ്കരിക്കാമോ എന്ന വിഷയത്തില്‍ പണ്ഡിതര്‍ വിത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനത്തവരെ തുടരല്‍ ശരിയാകില്ലെന്നും ജമാഅതെന്ന കര്‍മ്മം തന്നെയില്ലാതാവുമോ എന്ന് പരിഗണിച്ച് ശരിയാവുമെന്ന് മറ്റൊരു വിഭാഗവും പറയുന്നു. ഇത്തരം അഭിപ്രായ വിത്യാസമുണ്ടായതിനാല്‍ അവരെ തുടര്‍ന്ന് നിസ്കരിക്കുന്നതിലേറെ പുണ്യം തനിച്ച് നിസ്കരിക്കുന്നതാണെന്ന് ഇമാം ഇബ്നു ഹജര്‍ (റ) അഭിപ്രായപ്പെടുന്നു. അവരെ തുടരല്‍ കറാഹതാണെന്നും ഇബ്നു ഹജര്‍ (റ) പറയുന്നു. ജമാഅത് ശരിയാവുമോ ഇല്ലയോ എന്ന അഭിപ്രായ വിത്യാസമുള്ള സ്ഥലങ്ങളിലെല്ലാം ജമാഅത് കറാഹതായിരിക്കുമെന്ന ന്യായവും ഇബ്നു ഹജര്‍ (റ) വിശദീകരിക്കുന്നുണ്ട്. ചുരുക്കത്തില്‍ അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകാരം ഇതര മദ്ഹബുകാരെ തുടര്‍ന്നു നിസ്കരിച്ചാല്‍ ശരിയാവുമെങ്കിലും ജമാഅതിന്‍റെ പ്രതിഫലം ലഭിക്കില്ല.

എന്നാല്‍ ഇമാം സുബുകി (റ) മറ്റു ജമാഅത് ലഭിച്ചില്ലെങ്കില്‍ അവരെ തുടരലാണ് ഉത്തമമെന്ന് അഭിപ്രായപ്പെടുന്നു. അതിനു ജമാഅതിന്‍റെ പ്രതിഫലം ലഭിക്കുമെന്നും പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് ഇമാം റംലിയും ഖഥീബുശ്ശിര്‍ബീനി (റ) വും പറഞ്ഞത്. ഇവരെ തഖ്‍ലീദ് ചെയ്തും അമല്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിങക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter