വുദൂഇന്‍റെ അവയവത്തില്‍ മഷിയുണ്ടെങ്കില്‍ വുദു ശരിയാവുമോ?
ചോദ്യകർത്താവ്
abdulla pk
Sep 19, 2017
CODE :Fiq8836
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വുളൂവിന്‍റെ അവയവങ്ങളിലേക്ക് വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും ഇല്ലാതിരിക്കുക എന്നതാണ് നിബന്ധന. സാധാരണ ഗതിയില്‍ കൈയ്യിലോ മറ്റോ മഷിയോ കറയോ ആകുന്നതിലൂടെ വെള്ളം ചേരുന്നതിനെ തടയുകയില്ല. എണ്ണ പോലോത്തവയും വെള്ളം ചേരുന്നതിനെ തടയില്ല. എന്നാല്‍, മഷി, കറ പോലോത്തവ കൂടുതലായി കട്ട പിടിച്ച രൂപത്തിലാവുകയോ എണ്ണ ഉറച്ചുപോവുകയോ ചെയ്ത് ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കുന്ന അവസ്ഥ ഉണ്ടായാല്‍ കുളിയും വുളുവും ശരിയാവുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.