വിള്ളലിനു വാസ്‍ലിന്‍ ഉപയോഗിക്കുന്നുണ്ട്. വുദൂ ചെയ്യുന്ന അവസരത്തില്‍ അത് കഴുകിയിട്ടും അതിന്‍റെ എണ്ണമയം പോകുന്നില്ല. എന്ത് ചെയ്യണം.

ചോദ്യകർത്താവ്

Abdulla Pk

Sep 19, 2017

CODE :Fiq8841

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വെള്ളം ചേരുന്നത് തടയുന്ന തടി വുദൂഇന്‍റെ അവയവങ്ങളിലില്ലാതിരിക്കലാണ് വുദൂ ശരിയാവാനുള്ള നിബന്ധന. എണ്ണ പോലോത്തതിന്‍റെ കൊഴുപ്പ് ശരീരത്തിലുള്ളത് വുദൂഇന്‍റെ സാധുതയെ ബാധിക്കില്ല. അതിനാല്‍ വാസ്‍ലിന്‍റെ തടി മാത്രം നീക്കിയാല്‍ മതി. അതിന്‍റെ എണ്ണമയം നീക്കിയിട്ടില്ലെങ്കിലും വുദൂ ശരിയാവുന്നതാണ്. എണ്ണമയമുള്ള കാരണത്താല്‍ വെള്ളം അവയവത്തില്‍ പിടിച്ച് നില്‍കുന്നില്ലെങ്കിലും വുദു ശരിയാവുന്നതാണ്. 

( و ) رابعها ( أن لا يكون على العضو حائل ) بين الماء والمغسول ( كنورة ) وشمع ودهن جامد وعين حبر وحناء بخلاف دهن جار أي مائع وإن لم يثبت الماء عليه وأثر حبر وحناء  വുദൂഇന്‍റെ അവയവത്തില്‍  മെഴുക് ഉറച്ച എണ്ണ മൈലാഞ്ചി മഷി എന്നിവയുടെ തടി പോലോത്ത വെള്ളത്തെ തടയുന്ന വസ്തുക്കള്‍ ഇല്ലാതിരിക്കണം. ഉറച്ചതല്ലാത്ത ദ്രാവക രൂപത്തിലുള്ള എണ്ണ മഷി മൈലാഞ്ചി എന്നിവയുടെ നിറം എന്നിവ പ്രശ്നമില്ല. എണ്ണ കാരണം വെള്ളം അവയവത്തില്‍ പിടിച്ച് നില്‍കുന്നില്ലെങ്കിലും അതു തന്നെയാണ് വിധി. (ഫത്ഹുല്‍ മുഈന്‍(

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter