നിസ്കാരത്തിനിടയില്‍ മറ്റു വിചാരങ്ങള്‍ കടന്ന് വന്നാല്‍ നിസ്കാരം ബാത്വിലാവുമോ?

ചോദ്യകർത്താവ്

Abdulla

Sep 23, 2017

CODE :Fiq8851

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 

ഔറത് മറയുന്ന വസ്ത്രം ധരിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാകും. എന്നാല്‍ നിസ്കാരമെന്ന ഇബാദത് അള്ളാഹുവുമായി അടിമകള്‍ നടത്തുന്ന സംഭാഷണമാണ്. നിസ്കാരം സത്യവിശ്വാസിയുടെ മിഅ്റാജാണെന്നാണ് നബി (സ്വ) പറഞ്ഞത്. ഹൃദയ സാന്നിദ്ധ്യത്തോടെയായിരിക്കണം പവിത്രമായ ഈ ഇബാദതിന്‍റെ നിര്‍വ്വഹണം. നിസ്കാരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. ഭയഭക്തി തീരെ ഇല്ലാതെ നിസ്കരിച്ചാലും നിസ്കാരം ശരിയാവുമെങ്കിലും അത് പൂര്‍ണാര്‍ത്ഥത്തില്‍ ആരാധനയായിട്ടില്ല. അതിന്‍റെ പൂര്‍ണത കൈവരിക്കാന്‍ വേണ്ടിയാണ് പള്ളി അലങ്കരിക്കുന്നത് പോലോത്ത പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് പണ്ഡിതര്‍ നിര്‍ദ്ദേശിച്ചത്.

നിസ്കാരത്തില്‍ മറ്റ് വിചാരങ്ങള്‍ നടത്തുകയെന്നത് ഭയഭക്തിക്ക് എതിരാണെങ്കിലും നിസ്കാരം ബാത്വിലാകില്ല. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter