ജുമുഅയുടെ രണ്ടാം റക്അതിലെ റുകൂഇന് മുമ്പ് ജമാഅത് ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം.

ചോദ്യകർത്താവ്

abdulla

Sep 23, 2017

CODE :Fiq8852

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിനോടൊപ്പം ഒരു റക്അതെങ്കിലും ലഭിച്ചിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇമാം സലാം വീട്ടുന്നതിന് തൊട്ടു മുമ്പായി വന്ന് ഇമാമിനോട് തന്നെ തുടര്‍ന്നതുകൊണ്ടും ജുമുഅ ലഭിക്കില്ലെന്നര്‍ത്ഥം. ജുമുഅ ലഭിക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഇമാമിന്‍റെ രണ്ടാം റക്അതിലെ റുകൂഅ് മുതലെങ്കിലും ഇമാമിനോടൊപ്പം ഉണ്ടായിരിക്കണം. ശേഷം വരുന്നവര്‍ക്കൊന്നും തന്നെ ജുമുഅ ലഭിക്കുകയില്ല. അങ്ങനെ വരുന്നവര്‍ ജുമുഅയുടെ നിയ്യത് വെച്ച് തുടങ്ങി ഇമാം സലാം വീട്ടിയ ശേഷം ളുഹ്റ് ആയി അതിനെ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.

(وَإِنْ أَدْرَكَهُ بَعْدَهُ) أَيْ الرُّكُوعَ (فَاتَتْهُ) الْجُمُعَةُ لِمَفْهُومِ هَذَا الْخَبَرِ (فَيُتِمُّ) صَلَاتَهُ عَالِمًا كَانَ أَوْ جَاهِلًا (بَعْدَ سَلَامِهِ) أَيْ الْإِمَامِ (ظُهْرًا أَرْبَعًا) രണ്ടാം റുകൂഇന് ശേഷമാണ് ജമാഅത് ലഭിച്ചതെങ്കില്‍ ഇമാമിന്‍റെ സലാമിനു ശേഷം ളുഹ്റായി നാല് റക്അത് പൂര്‍ത്തിയാക്കണം (തുഹ്ഫ 2/482). അവന്‍ നിയ്യത് ചെയ്യേണ്ടത് ജുമുഅയെന്നാണ്. (وَالْأَصَحُّ أَنَّهُ) أَيْ الْمُدْرِكَ بَعْدَ  الرُّكُوعِ (يَنْوِي) وُجُوبًا عَلَى الْمُعْتَمَدِ (فِي اقْتِدَائِهِ الْجُمُعَةَ) مُوَافَقَةً لِلْإِمَامِ(തുഹ്ഫ 2/483)

 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter