ജമാഅതിനെ കരുതാന്‍ മറന്ന ആള്‍ക്ക് ഇടയില്‍ വെച്ച് അത് കരുതാന്‍ പറ്റുമോ? കരുതാതിരുന്നാല്‍ നിസ്കാരം ബാത്വിലാകുമോ
ചോദ്യകർത്താവ്
Abdulla
Sep 23, 2017
CODE :Fiq8856
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തക്ബീറതുല്‍ ഇഹ്റാമിനോടു അന്വരിപ്പിച്ചുകൊണ്ടുതന്നെ തുടര്‍ച്ചയുടെ നിയ്യത്ത് മഅ്മൂം വെക്കല്‍ ജമാഅത് നിസ്കാരത്തിന്‍റെ നിബന്ധനകളില്‍ ഒന്നാമത്തേതാണ്. ഇമാമിനു ജമാഅതിന്‍റെ നിയ്യത്ത് വെക്കല്‍ സുന്നതാണ്. അത് ഇടയിലും വെക്കാം. പക്ഷേ, നിയ്യത്തു വെച്ചേടം മുതലേ ജമാഅതിന്‍റെ പ്രതിഫലം ലഭിക്കുകയുള്ളൂ.
ജമാഅതിന്‍റെ നിയ്യത്ത് മറന്നോ മറ്റോ ഉപേക്ഷിക്കുകയോ അതില്‍ സംശയിക്കുകയോ ചെയ്താല്‍ നിസ്കാരം ശരിയാകുമെങ്കിലും ജമാഅത് ലഭിക്കുകയില്ല. അത് ഒറ്റക്കുള്ള നിസ്കാരമായിരിക്കും. അവിടെ ഇമാമിനോടു തുടരുവാനെന്ന നിലക്ക് നീണ്ട കാത്തിരിപ്പുകളുണ്ടായാല്‍ നിസ്കാരം ബാഥിലാകും.
ഒറ്റക്കു നിസ്കരിക്കുന്നവനു നിസ്കാരത്തിനിടയില്‍ മറ്റൊരാളെ തുടരുന്നതായി നിയ്യത്ത് വെക്കല്‍ ജാഇസാണ്. പക്ഷേ, അത് കറാഹതാണ്. ജമാഅതുമായി ബന്ധപെട്ട കറാഹതു ചെയ്താല്‍ അതിന്‍റെ പ്രതിഫലവും ശ്രേഷ്ഠതയും ലഭിക്കുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.