അസ്സലാമു അലൈക്കും, ളുഹറും അസറും ജംആക്കി നിസ്കരിക്കുമ്പോൾ ളുഹ്റിന് ശേഷമുള്ള സുന്നത്ത് നിസ്കാരം എപ്പോഴാണ് നിർവഹിക്കേണ്ടത്?
ചോദ്യകർത്താവ്
ശാക്കിർ
Oct 2, 2017
CODE :Fiq8884
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ളുഹ്റും അസ്വറും ജംആക്കി നിസ്കരിക്കുമ്പോൾ ളുഹ്റിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം ളുഹ്റും അസ്വറും ജംആക്കി നിസ്കരിച്ചതിന് ശേഷമാണ് നിർവ്വഹിക്കേണ്ടത്.
അവ ജംആക്കി നിസ്കരിക്കുമ്പോൾ റവാതിബ് സുന്നത്തുകൾ നിസ്കരിക്കേണ്ട ക്രമം ഇപ്രകാരമാണ്: ആദ്യം ളുഹ്റിന്റെ മുമ്പുള്ള സുന്നത്ത് നിസ്കരിക്കുക, തുടർന്ന് ളുഹ്റും അസ്വറും നിസ്കരിക്കുക, എന്നിട്ട് ളുഹ്റിന്റെ ശേഷമുള്ള സുന്നത്ത് നിസ്കരിക്കുക, അതിന് ശേഷം അസ്വറിന്റെ സുന്നത്ത് നിസ്കരിക്കുക. (റൌള, അസ്നൽ മത്വാലിബ്, തുഹ്ഫ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.