കുളിക്കുമ്പോഴോ വുളൂ ചെയ്യുമ്പോഴോ ബക്കറ്റിലേക് വെള്ളം തെറിച്ചിരുന്നു.അപ്പോൾ ആ ബക്കറ്റിൽ ഉള്ള വെള്ളം വേറെ ആവശ്യങ്ങൾക് ഉപയോഗിക്കാമോ ഉസ്താദേ.(കുടിക്കാനോ നജസ് വൃത്തി ആക്കാനോ).

ചോദ്യകർത്താവ്

Aslam

Aug 28, 2018

CODE :Fiq8893

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഫർളിൽ ഉപയോഗിക്കപ്പെട്ട (ഉദാ. വുളൂഅ് എടുക്കുമ്പോൾ നിർബ്ബന്ധമായും കഴുകേണ്ട ഭാഗങ്ങളിൽ ആദ്യത്തെ പ്രാവശ്യം കഴുകാൻ ഉപയോഗിച്ച) വെള്ളത്തിനാണ് മുസ്തഅ്മൽ എന്ന് പറയുന്നത്. അത് കുറഞ്ഞ വെള്ളത്തിൽ (രണ്ട് ഖുല്ലത്തിൽ കുറവുള്ള വെള്ളത്തിൽ) കലർന്നാൽ ആ വെള്ളം ഉപയോഗിച്ച് ചെറിയ അശുദ്ധിയോ വലിയ അശുദ്ധിയോ ഉയർത്താനോ നജസ് നീക്കാനോ പറ്റില്ല. കാരണം ഒരിക്കൽ ഫർളിൽ ഉപയോഗിക്കപ്പെട്ടതിനാൽ മറ്റൊന്നിനെ ശുദ്ധിയാക്കാൻ അതിന് കഴിയില്ല. (മുഗ്നി). എന്നാൽ അതിൽ നജസ് കലരാത്ത കാലത്തോളം അത് ത്വാഹിറാണ് (ശുദ്ധിയുള്ളതാണ്, അതിനാൽ അത് കുടിക്കുന്നതിനോ മറ്റോ വിരോധമില്ല. വുളൂഇൽ ഉപോയഗിക്കപ്പെട്ട വെള്ളം സ്വഹാബത്ത് കുടിച്ചിരുന്നു (ബുഖാരി)ൽ  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter