സുജൂദിൽ ദുനിയാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ദുആ ചെയ്യാൻ പറ്റുമോ, സുജൂദിൽ ചെയ്യാൻ പറ്റുന്ന ദുആ ഏതൊക്കെ
ചോദ്യകർത്താവ്
muhammad shahid
Nov 8, 2018
CODE :Fiq8947
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
നിസ്കാരത്തിൽ ആഖിറവുമായും ദുനിയാവുമായും ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യാം. എന്നാൽ ആഖിറത്തിന് വേണ്ടി ദുആ ചെയ്യലാണ് ഏറ്റവും ഉത്തമം (റൌള). സജൂദിൽ അല്ലാഹുവിനെ വിശുദ്ധനാക്കലാണ് എറ്റവും ഉത്തമം,.
سبحان ربي الاعلى وبحمده
اللهم لك سجدت، وبك آمنت، ولك أسلمت.
سجد وجهي للذي خلقه وصوره وشق سمعه وبصره بحوله وقوته، تبارك الله أحسن الخالقين.
اللهم إني أعوذ برضاك من سخطك وبمعافاتك من عقوبتك.وأعوذ بك منك لا أحصي ثناء عليك أنت كما أثنيت على نفسك
اللهم اغفر لي ذنبي كله، دقه وجله وأوله وآخره وعلانيته وسره
തുടങ്ങിയ ഹദീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദിക്റുകളും ദുആകളും നിർവ്വഹിക്കലും അതിനു ശേഷം കൂടുതലും അഖിറവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്ലാഹുവിനോട് ചോദിക്കലുമാണ് ഉത്തമം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.
.