ഒരു സംശയം കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ കാണുന്ന ഒരു വീഡിയോകളിൽ ക്യാപ്ഷൻ മദീന മുനവ്വറയിൽ മഴയുള്ള സമയത്ത് സുബ്ഹി ബാങ്ക് വിളിച്ചപ്പോൾ "ഹയ്യാലൽ ഫലാഹ്" എന്ന സ്ഥാനത്ത് " അസ്സലാത് ഫീ രിഹാലകും" എന്നാണ് ചൊല്ലുന്നത്. ഇതിനർഥം ഈ കാലാവസ്ഥയിൽ വീട്ടിൽതന്നെ നിസ്കരിക്കാം എന്നാണ്. ഇത് നബി( സ.അ.) ടെ സുന്നത് ആണ് എന്നും പലർക്കും അറിയില്ല എന്നും ഇതിന്റെ സത്യാവസ്ഥ ?

ചോദ്യകർത്താവ്

Saleem p

Nov 24, 2018

CODE :Fiq8959

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

വസ്ത്രം നനയുന്ന വിധം ശക്തമായ മഴ പെയ്യുകയോ ശക്തമായ കാറ്റോട് കൂടിയ ചാറ്റൽ മഴയോ ഉണ്ടായാലോ മഴക്ക് ശേഷം നജസ്, വൃത്തികേട് എന്നിവ പള്ളിയിലേക്കുള്ള വഴിയിൽ വെച്ച് പുരളന്ന സാഹചര്യത്തിലോ മറ്റോ ഒക്കെ ജമാഅത്തിന് പള്ളിയിലേക്ക് പോകൽ പ്രയാസകരമാകുമ്പോൾ ജമാഅത്തിന് പള്ളിയിൽ പോകാതിക്കാൻ ഇളവ് നൽകപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മഅദ്ദിൻ രണ്ടാമത്തെ  حي على الفلاحഎന്നതിന് ശേഷം  ألا صلوا في رحالكم (നിങ്ങൾ നിങ്ങളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുവീൻ)എന്ന് പറയൽ സുന്നത്താണ്. (തുഹ്ഫ, ഈആബ്) 

മദീനയിൽ ഏതെങ്കിലും ദിവസം സുബ്ഹ് നിസ്കാരത്തിന്റെ സമയത്ത് ഇത്തരത്തിലൊരു സഹാചര്യം ഉണ്ടായപ്പോൾ ആ സമയത്തെ ബാങ്കിൽ മാത്രം അങ്ങനെ വീട്ടിൽ നിന്ന് നിസ്കരിക്കാനുള്ള ആഹ്വാനം നൽകിയതാകും. കാലം ഇതായത് കൊണ്ട് അത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ടാകും. അല്ലാതെ ഈ കാലാവസ്ഥയിൽ മൊത്തം എല്ലാ ദിവസവും എല്ലാ വഖ്തിലും ബാങ്കിൽ ഇങ്ങനെ പറയൽ സുന്നത്തോ പള്ളിയിലെ ജമാത്ത് ഒഴിവാക്കാൻ ഇളവോ ഇല്ല. പിന്നെ, മദീന പോലുള്ള സ്ഥലങ്ങളിൽ നമ്മുടെ നാട്ടിലെപ്പോലെ പെട്ടെന്ന് മഴവെള്ളം ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകില്ല. അതിനാൽ ചെറിയ മഴ പെയ്താൽ തന്നെ എല്ലായിടത്തും (നമ്മുടെ നാട്ടിൽ ദിവസങ്ങളോളം പെരുമഴ നിൽക്കാതെ പെയ്യുമ്പോഴുണ്ടാകുന്നത് പോലെയുള്ള) വെള്ളക്കെട്ട് രൂപപ്പെടുകയും ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കൽ പ്രയാസകരവുമാകുകയും ചെയ്യും. എന്നാൽ നമ്മുടെ നാട്ടിൽ എത്ര മഴ പെയ്താലും നമുക്ക് പുറത്തിറങ്ങി  നടന്ന് നമ്മുടെ ഏത് കാര്യവും ചെയ്യാൻ പ്രയാസം ഉണ്ടാകാറില്ല. അത് കൊണ്ട് മക്കയിലും മദീനയിലുമൊക്കെ പെയ്യുന്ന മഴയുടെ തോതനുസരിച്ചുള്ള മഴ നമ്മുടെ നാട്ടിൽ പെയ്ത് തുടങ്ങുമ്പോഴേ ഈ ഇളവ് ഉണ്ട് എന്ന് ധരിക്കരുത്. ഇവിടെ ജമാഅത്തിന് പോകൽ പ്രയാസകരമാകുന്നു എന്നതാണ് ഇളവ് അനുവദിക്കപ്പെടാൻ കാരണം എന്ന് ഉപര്യുത ഗ്രന്ഥങ്ങളടക്കമുള്ള ഒട്ടമിക്ക റഫറൻസുകളിലും കാണുന്നു. അത് ഓരോ പ്രദേശത്തിന്റെ ഭൂപ്രകൃതിക്കും അവിടെ പെയ്യുന്ന മഴയുടെ അവസ്ഥക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter