നിസ്കാരത്തിൽ വസ്ത്രത്തിലെ തല ചുരുട്ടിവെക്കുന്നതിനെ വിധി എന്താണ് മുടി ചുരുട്ടി വെക്കൽ ഇതിൽ പെടുമോ? മുടി ചുരുട്ടി വെക്കൽ ഇതിൽപെടും എങ്കിൽ അതിനെ രൂപം ഒന്ന് വിവരിക്കാമോ?
ചോദ്യകർത്താവ്
Veeran Kutty
Nov 25, 2018
CODE :Fiq8965
കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
നിസ്കാരത്തിൽ കുപ്പായക്കയ്യോ വസ്തം മറ്റേതെങ്കിലും രൂപത്തിലോ ചുരുട്ടുവെക്കലും തലേക്കെട്ടിന്റെ പുറത്താണെങ്കിലും ഉള്ളിലാണെങ്കിലും ഏതെങ്കിലും രൂപത്തിൽ മുടി കെട്ടിയോ ചരുട്ടിയോ വെക്കലും കറാഹത്താണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. അങ്ങനെ ചെയ്ത് നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമെങ്കിലും അങ്ങനെ ചെയ്യൽ മോശപ്പെട്ട കാര്യവും നിസ്കാരത്തിൽ പാലിക്കേണ്ട ഭക്തിയോടെയുള്ള ശ്രദ്ധയും താഴ്മയും ഇല്ലാതാക്കുന്നതുമാണ്. (ശറഹു മുസ്ലിം, തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.