അസ്സലാമു അലൈകും. ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്? ഈ സൈറ്റ് വളരെ ഉപകാരപ്രദമാണ്. അല്ലാഹു ഉസ്താദുമാർകെല്ലാം തക്കതായ പ്രതിഫലം പ്രധാനം ചെയ്യട്ടെ. ആമീൻ!

ചോദ്യകർത്താവ്

Muhammad Hy

Nov 27, 2018

CODE :Fiq8967

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

രാത്രിയില്‍ ഇശാഇന്റെ സമയം ആയതിന് ശേഷം ഒന്ന് ഉറങ്ങി എഴുന്നേറ്റിട്ട് (ഉറങ്ങുന്നതിന് മുമ്പോ ശേഷമോ ഇശാഅ് നിസ്കരിക്കുക കൂടി ചെയ്തിട്ട്) നിസ്കരിക്കുന്ന സുന്നത്ത് നിസ്കാരത്തിനാണ് തഹജ്ജുദ് എന്ന് പറയുന്നത് (തുഹ്ഫ, മുഗ്നി, നിഹായ). അഥവാ ഉറങ്ങാതെ നിസ്കരിച്ചാല്‍ അതിന് തഹജ്ജുദ് എന്ന് പറയില്ല. പക്ഷേ അത് രാത്രി നിന്ന് നിസ്കരിക്കല്‍ എന്ന കാറ്റഗറിയില്‍പ്പെടുകയും അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും.

എന്നാല്‍ രാത്രി തീരേ ഉറങ്ങാതെ നിസ്കരിക്കല്‍ കറാഹത്താണ് (ബുശ്റല്‍ കരീം), നബി (സ്വ) അരുള്‍ ചെയ്തു: “എല്ലാ പകലും നോമ്പ് നോല്‍ക്കരുത്, രാത്രി മുഴുവനും ഉറങ്ങാതെ ആരാധിക്കുകയും അരുത്, പ്രത്യുത ഒരു ദിവസം നോമ്പ് നോല്‍ക്കുകയും പിറ്റേ ദിവസം നോമ്പ് നോല്‍ക്കാതിരിക്കുകയും ചെയ്യുക, അതു പോലെ രാത്രി ഉറങ്ങുകയും ഇബാദത്തെടുക്കുകയും ചെയ്യുക. കാരണം നിനക്ക് നിന്റെ ശരീരത്തോടും കണ്ണുകളോടും ഇണയോടും ബാധ്യതകളുണ്ട്...” (സ്വഹീഹുല്‍ ബുഖാരി)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter