ചോദ്യം ഒന്ന് : ഒരാൾ രാവിലെ സുബ്ഹിക്ക് എഴുന്നേൽക്കാൻ വേണ്ടി അലാറം വെച്ചു . പക്ഷെ അയാൾ എഴുന്നേറ്റത് സൂര്യൻ ഉദിച്ചു അഞ്ചു മിനിട്ടിനു ശേഷം ആണ് . അലാറം കേട്ടില്ല . ഏതായാലും ഖളാ ആയി (അറിഞ്ഞു കൊണ്ട് ആക്കിയതല്ല എന്ന ചിന്തയിൽ ) ഇനി കുറച്ചു കഴിഞ്ഞു മെല്ലെ നിസ്‌ക്കരിക്കാം എന്ന് വെച്ച് വീണ്ടും ഉറങ്ങിയാൽ തെറ്റ് കാരൻ ആവുമോ ? ചോദ്യം രണ്ടു : ടോയ്‌ലെറ്റിൽ നിന്ന് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുമ്പോൾ നഖം പോലോത്തവ മുറിക്കൽ അനുവദനീയം ആണോ . നഖം ക്ലോസെറ്റിൽ വിസർജ്യ വസ്തുക്കളിലേക്ക് ഇടാൻ പറ്റോ ?
ചോദ്യകർത്താവ്
SUHAIB
Dec 8, 2018
CODE :Fiq8988
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
കാരണത്തോട് കൂടെയാണെങ്കിലും അകാരണമായിട്ടാണെങ്കിലും ഫർള് നിസ്കാരം നഷ്ടപ്പെട്ടാൽ അത് ഖളാഅ് വീട്ടൽ നിർബ്ബന്ധമാണ്. കാരണം കൂടാതെ നിസ്കാരം ഖളാഅ് ആക്കിയാല്‍ പെട്ടെന്ന് തന്നെ ഖളാഅ് വീട്ടല്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ പരിഗണനീയമായ കാരണങ്ങള്‍ കൊണ്ടാണ് നിസ്കാരം ഖളാഅ് ആയത് എങ്കില്‍ പെട്ടെന്ന് നിസ്കരിച്ചു വീട്ടല്‍ സുന്നത്താണ്. അനുവദനീയമായ കാരണങ്ങളാൽ ഉറക്കം നിന്ത്രിക്കാന്‍ കഴിയാതിരിക്കല്‍ പരഗണനീയമായ കാരണമാണ്. അതിനാല്‍ അങ്ങനെ ഖളാഅ് ആയതാണെങ്കിൽ ഉടനെ നിസ്കരിച്ചു വീട്ടൽ നിബ്ബന്ധമില്ല, എന്നാൽ സുന്നത്താണ്.(തുഹ്ഫ) അഥവാ വീണ്ടും ഉറങ്ങാതെ ഉടനെ നിസ്കരിക്കാലാണ് ഉത്തമം. കാരണം ഉടനെ നിസ്കരിച്ചില്ലായെന്ന ശിക്ഷ ലഭിക്കില്ലെങ്കിലും ഉടനെ നിസ്കരിച്ചാൽ വലിയ പ്രതിഫലമാണ് നാളെ ആഖിറത്തിൽ കാത്തിരിക്കുന്നത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.