അന്യപുരുഷന്മാരെ പിന്തുടർന്ന് സ്ത്രീകൾക്ക് നിസ്കരിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
ചോദ്യകർത്താവ്
Veeran Kutty
Dec 13, 2018
CODE :Fiq8998
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
അന്യ സ്ത്രീ ഒരാളാണെങ്കില്‍ അവള്‍ക്ക് വേണ്ടി ഒറ്റക്ക് അന്യ പുരുഷന്‍ ഇമാമത്ത് നില്‍ക്കലും അവള്‍ അയാളുടെ മഅ്മൂമായി നില്‍ക്കലും ഹറാമാണ്. കാരണം അന്യ സ്ത്രീ പുരുഷന്മാര്‍ ഒറ്റക്ക് ഒരുമിച്ചു കൂടാന്‍ പാടില്ലെന്ന് നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട്. കുറേ അന്യ സ്ത്രീകളുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഇമാമത്ത് നില്‍ക്കല്‍ അനുവദനീയമാണ്. ഫിത്ന ഭയപ്പെടാവുന്ന സാഹചര്യം ഈ ഘട്ടത്തില്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നതാണ് കാരണം. അതു പോലെ അന്യ പുരുഷനാണ് ഇമാം എന്നതിനാല്‍ മഅ്മൂമീങ്ങളായ സ്ത്രീകള്‍ ആമീന്‍ അടക്കമുള്ള എല്ലാം പതുക്കെയാണ് ചൊല്ലേണ്ടത്. (ശറഹുല്‍ മുഹദ്ദബ്, ബുഖാരി, മുസ്ലിം).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.