السلام عليكم കുറച്ചു വെള്ളമേ കൈവശമുള്ളു. അതുപയോഗിച്ചു ശരീരത്തിലെ മാലിന്യം നീക്കുകയാണോ വേണ്ടത് അതോ വുദു ചെയ്യുകയാണോ വേണ്ടത്
ചോദ്യകർത്താവ്
അഹ്‌മദ് കോഡൂർ ജിദ്ദ ...
Dec 20, 2018
CODE :Abo9010
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
കുറച്ചു വെള്ളമേ കൈവശമുള്ളു എങ്കില്‍ അഥവാ ഒന്നുകില്‍ നജസ് നീക്കാന്‍ അല്ലെങ്കില്‍ വുളൂഅ് എടുക്കാന്‍ മാത്രം തികയുന്ന വെള്ളമേ കൈവശമുള്ളൂ എങ്കില്‍ ആ വെള്ളം ഉപയോഗിച്ച് ആദ്യം നജസ് നീക്കേണ്ടതാണ്, എന്നിട്ട് വുളൂഇന് പകരം തയമ്മും ചെയ്യേണ്ടതുമാണ് (തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.