ഇവിടെ (UAE ) പള്ളിയിൽ പോകുമ്പോൾ രണ്ടാം ജമാഅത് നടക്കാറുണ്ട്.. ആരെങ്കിലും ഒക്കെ ആയിരിക്കും ഇമാം നിൽക്കുന്നത്.. മിക്കവാറും അവരുടെ വസ്ത്ര ധാരണം (ഔറത് മറഞ്ഞിട്ടുണ്ടാവില്ല ) അല്ലെങ്കിൽ ഖിറാഹത് (തജ്‌വീദ് ഇല്ലാതിരിക്കുക, ബിസ്മി ഇല്ലാതിരിക്കുക ) തുടങ്ങിയവ കൊണ്ട് ഒരിക്കലും എനിക്ക് അംഗീകരിക്കാൻ പറ്റാറില്ല.. ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ എന്ത് നിലപാട് സ്വീകരിക്കണം ? ഒറ്റക്ക് നിസ്കരിക്കാൻ പോകുമ്പോൾ അവിടെയുള്ള ആൾക്കാർ വിളിച്ചു ജമാഅത് നടക്കുന്നത് കാണിക്കുകയും അതിലേക്ക് നിർബന്ധിക്കുകയും ചെയ്യും.. അപ്പോൾ നമ്മൾ ഒറ്റക്ക് നിസ്കരിക്കുന്നത് ശെരിയാണോ ? അവിടെ ഒരു വിഭാഗീയത തോന്നുമോ എന്നൊരു തോന്നൽ.. ഞാൻ സ്വീകരിക്കേണ്ട നിലപാട് പറഞ്ഞു തരുമോ?

ചോദ്യകർത്താവ്

Fahad

Dec 29, 2018

CODE :Fiq9023

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

മഅ്മൂമിന്റെ വിശ്വാസത്തില്‍ ഇമാമിന്റെ നിസ്കാരം ബാത്വിലാണെങ്കില്‍ ആ ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കാന്‍ പാടില്ല (തുഹ്ഫ). ഇവിടെ ചെയ്യാവുന്ന ഒരു കാര്യം പള്ളിക്ക് പുറത്ത് വേറെ ജമാഅത്ത് നടക്കുന്നില്ലെങ്കില്‍ നിലവില്‍ പള്ളിയിലുള്ള ഇമാമിന്റെ കൂടെ നിസ്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്യാതെ ഇമാമിന്റെ പിന്നില്‍ത്തന്നെ മറ്റുള്ള മഅ്മൂമീങ്ങളുടെ കൂടെ നിന്ന് ഒറ്റക്ക് നിസ്കരിക്കുക എന്നതാണ്. അപ്പോള്‍ റൂകൂഉം സൂജൂദും മറ്റു കര്‍മ്മങ്ങളുമൊക്കെ ഇമാമും മഅ്മൂമീങ്ങളും അവ നിര്‍വ്വഹിക്കുന്ന സമയത്തോട് ഏകദേശം അഡ്ജസ്റ്റ് ചെയ്യുകയെന്നതുമാണ്. അങ്ങനെയാകുമ്പോള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ടാകില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പള്ളിയല്ലാത്തിടത്ത് തുടരാന്‍ പറ്റിയ ഇമാമിനെ കിട്ടുമെങ്കില്‍ അയാളുടെ കൂടെ പള്ളിയല്ലാത്തിടത്ത് നിസ്കരിക്കലാണ് (അഥവാ പള്ളിയല്ലാത്തിടത്ത് ജമാഅത്ത് നടക്കുന്നുണ്ടെങ്കില്‍ അതില്‍ കൂടലാണ്) ഉത്തമം. കാരണം പള്ളിയില്‍ ജമാഅത്ത് നടക്കാതിരിക്കുകയും പള്ളിയല്ലാത്തിടത്ത് ജമാഅത്ത് നടക്കുകയും ചെയ്താല്‍ ആ ജമാഅത്തില്‍ പങ്കെടുക്കലാണ് ഏറ്റവും സ്രേഷ്ഠതയുള്ളത് (ഫത്ഹുല്‍ മുഈന്‍)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter