സ്ത്രീകൾ റുകൂ ചെയ്യുമ്പോൾ പുരുഷന്മാരെ പോലെ പൂർണമായും കുനിയണോ...അതോ മുട്ടിൻ മേൽ കയ് തൊടുന്ന രീതിയിൽ കുറച്ചു മാത്രം കുനിഞ്ഞാൽ മതിയോ? അതേപോലെ സ്ത്രീകൾ മുടി കാണുമെന്ന് ഭയന്ന് നെറ്റിയുടെ മേൽ ഭാഗം മറച്ചുകൊണ്ട് നിസ്കരിക്കാമോ?

ചോദ്യകർത്താവ്

Muhammad Hy

Feb 3, 2019

CODE :Fiq9109

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

റുകൂഇന്റെ കുനിയലിൽ സ്ത്രീ പുരഷ വ്യത്യാസമില്ല. രണ്ട് ഉള്ളം കൈകളും കാൽ മുട്ടിൽ എത്തുന്ന വിധം തന്നെ കുനിയണം. എന്നാൽ കൈ മുട്ടുകൾ വശങ്ങളിൽ നിന്നും വയറ് രണ്ട് തുടകളിൽ നിന്നും വിട്ട് പിടിക്കൽ പുരുഷനും കൂട്ടിപ്പിടിക്കൾ സ്ത്രീക്കും സുന്നത്താണ്.  ഇതാണ് കാര്യമായ വ്യത്യാസം (തുഹ്ഫ, ഫത്ഹുൽ മുഈൻ, കിതാബിൽ ഉമ്മ്, ശറഹുൽ മുഹദ്ദബ്)

അത് പോലെ മുടി ഔറത്ത് ആയത് കൊണ്ട് അത് വെളിവാക്കാതെ നിസ്കരിക്കരിക്കൽ നിസ്കാരം ശരിയാകാനുള്ള ശർത്വാണ്.  അത് കൊണ്ട് നെറ്റിയുടെ മേൽഭാഗം മറച്ചാലേ മുടി പൂർണ്ണമായും മറയുകയുള്ളൂവെങ്കിൽ അങ്ങനെ മറക്കണം പക്ഷെ ഒരു കാരണവശാലും നെറ്റി പൂർണ്ണമായും മറയാൻ പാടില്ല. കാരണം സുജൂദ് ശരിയാകാൻ നിസ്കരിക്കുുന്ന സ്ഥലത്ത് നിർബ്ബന്ധമായും നെറ്റിയിൽ നിന്ന് അൽപം വെക്കണം (തുഹ്ഫ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter