വുളൂ എടുക്കുമ്പോൾ തല തടവേണ്ടത് എങ്ങിനെയാണ്. തലയിൽ നിന്ന് അൽപ്പ ഭാഗം മൂന്നു പ്രാവശ്യം തടവുന്നത് വുളുവിന്റെ പൂർണ രൂപമാണോ?

ചോദ്യകർത്താവ്

Mishal

Feb 3, 2019

CODE :Fiq9115

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

തലയുടെ പരിധിയിൽപ്പെട്ട ഭാഗത്ത് നിന്ന് എവിടെയെങ്കിലും അൽപം തടവിയാൽ വുളൂഇലെ ആ ഫർള് വീടും. അത് ഒരു മുടി തടവിയാലും മതി. എന്നാൽ പൂർണ്ണമായി തടവൽ സുന്നത്താണ്. അൽപമാണ് തടവാൻ ഉദ്ദേശിക്കുതെങ്കിൽ മൂർദ്ധാവ് തടവലാണ് ഉത്തമം. പുർണ്ണമായി തല തടവുമ്പോൾ ഉത്തമമയാത് ഇപ്രകാരമാണ്: രണ്ട് കയ്യിന്റേയും തള്ള വിരലുകൾ രണ്ട് ചെന്നിയിലും വെച്ചതിന് ശേഷം രണ്ടു ചൂണ്ടുവിരലും കൂടെ മറ്റു വിരലുകളും തലയുടെ മുൻഭാഗത്ത് വെച്ച് ബന്ധിപ്പിച്ച് അവ ആദ്യം തലയുടെ താഴേക്കും തുടർന്ന് തിരിച്ച് തലയുടെ മുൻഭാഗത്തേക്കും ചലിപ്പിക്കുക. ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്യൽ സുന്നത്താണ്. മുടി തീരേ കുറവോ ഇല്ലാതിരിക്കുകയോ ചെയ്താൽ തലയുടെ താഴെ വരേ കൊണ്ടുപോയാൽ മതി. തിരിച്ച് മുൻഭാഗത്തേക്ക് കൊണ്ടു വരേണ്ടതില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter