മാതാപിതാക്കൾ /ജേഷാടാനുജന്മാര് /മക്കൾ മയ്യത്ത് നിസ്കാരത്തിന് ഇമാമായി നില്കേണ്ടവർ ആരൊക്കെയാണ് ? ചില സ്ഥലങ്ങളിൽ മഹല്ല് ഖത്തീബ് പിന്നിലാക്കി. നിസ്കാരം തന്നെ മുറപോലെ നിസ്കരിക്കാത്തവർ ഇമാമായിട്ടും നിൽക്കുന്നത് കാണാം. ദീനിയായ മക്കലാണെഗിൽ ഇമാമായി നില്കാമോ ?

ചോദ്യകർത്താവ്

Saleem

Feb 5, 2019

CODE :Fiq9126

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മയ്യിത്ത് നിസ്കാരത്തിന് ഇമാമത്ത് നിൽക്കാന പ്രാമുഖ്യം നൽകപ്പെടേണ്ട ഓർഡർ ഇപ്രകാരമാണ്: പിതാവ്, പിതാവിന്റെ പ്രതിനിധിയായ ബന്ധു, പിതാമഹൻ, മകൻ, മകന്റെ മകൻ, സഹോദരൻ, സഹോദര പുത്രൻ, പിതൃ സഹോദരൻ... ഈ പറയപ്പെട്ടവരുടെയൊക്കെ പ്രതിനിധികളായ ബന്ധുക്കൾ തുടങ്ങിയവരാണ്. മയ്യിത്ത് നിസ്കാരം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മയ്യിത്തിന് വേണ്ടി ദുആ ചെയ്യുകയെന്നതാണ്. അടുത്ത ബന്ധുക്കൾക്ക് മയ്യിത്തന്റെ വേർപാടിൽ വേദനയും മാനസിക പ്രയാസവും ഉണ്ടാകുന്നത് കൊണ്ട് അവരുടെ പ്രാർത്ഥന ഉത്തരം കിട്ടാൽ കൂടുതൽ സാധ്യതയുള്ളതാണ് എന്നതിനാലാണ് മയ്യിത്ത് നിസ്കാരത്തിൽ അടുത്ത ബന്ധുക്കൾക്ക് പ്രാമുഖ്യം നൽപ്പെടൽ സുന്നത്തായത്. എന്നാൽ ബന്ധുക്കളുടെ സമ്മതത്തോടെ പള്ളിയിലെ ഇമാമിനേയോ നാട്ടിലെ മറ്റു സ്വാലിഹായ വ്യക്തികളേയോ അതിനായി തെരഞ്ഞെടുക്കുന്നതിന് വിരോധമില്ല. ചില സ്വഹാബാക്കൾ അങ്ങനെ ചെയ്തിരുന്നു.  (ഫത്ഹുൽ മുഈൻ, ഇആനത്ത്). മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥന സ്വീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുള്ളത് കൊണ്ടാണ് ബന്ധുക്കൾക്ക് ഇമാമത്തിൽ പ്രാമുഖ്യം നൽകപ്പെടുന്നത് എന്ന് വരുമ്പോൾ സമയത്തിന് നിസ്കാരിക്കാത്തവരേയും ദിനീ ചിട്ടയില്ലാത്തവരേയും അവർ എത്ര അടുത്തവരാണെങ്കിലും മാറ്റിനിർത്തണമെന്ന് വ്യക്തമാണല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter