വൈകി വന്ന ഒരാൾ ഇമാമിനെ തുടർന്നു നിസ്കരിക്കുകയും ഇമാം സലാം വീട്ടിയ ശേഷം അദ്ദേഹം നിസ്കാരം തുടരുകയും ചെയ്യുന്നു, ഈ അവസരത്തിൽ വരുന്ന ആളുകൾ അയാളെ പിന്തുടർന്ന് നിസ്‌ക്കരിക്കില്ല, അവരോട് ചോദിച്ചാൽ അങ്ങനെ തുടരാൻ പറ്റില്ല എന്നു പറയും, അങ്ങനെ അവരെ തുടർന്ന് നിസ്കരിക്കാൻ പറ്റില്ലേ?
ചോദ്യകർത്താവ്
Shareef
Feb 16, 2019
CODE :Fiq9156
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശാഫിഇ മദ്ഹബ് അനുസരിച്ച് മസ്ബൂഖിനെ തുടർന്ന് നിസ്കരിക്കൽ അനുവദനീയമാണ്. ആ തുടർച്ച ശരിയാകും (തുഹ്ഫ, ഫത്ഹുൽ മുഈൻ, മഹല്ലി). എന്നാൽ ഇങ്ങനെ ചെയ്യൽ കറാഹത്താണ് (നിഹായ, കുർദീ, ശർവാനി).
എന്നാൽ ഹനഫീ മദ്ഹബിലും മാലികീ മദ്ഹബിലും മസ്ബൂഖിനെ തുടർന്ന് നിസ്കരിക്കാൻ പാടില്ല. അങ്ങനെ തുടരുന്നവന്റെ നിസ്കാരം ശരിയാകുകയുമില്ല. (ഫൈളുൽ ഖദീർ, അൽ ബഹ്റുർറാഇഖ്). വിദേശത്തുള്ളവർ ഈ വിഷയത്തിൽ മദ്ഹബുകൾക്കിടയിലെ അഭിപ്രായ വ്യത്യാസം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ..