വുളു എടുക്കുന്നതിനിടയിൽ നജസ് തൊട്ടു പോയാൽ വുളു ശെരിയാകുമോ?. (മുഖം കഴുകിയതിന് ശേഷം നജസ് ഉള്ള വസതു വാഷ് ബെയിസിന്റെ അടുത്ത് വെച്ചിട്ടുള്ള (പാംമ്പേർ സ്) തൊട്ട്പോയാൽ)
ചോദ്യകർത്താവ്
Muhammad
Feb 26, 2019
CODE :Fiq9179
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നജസ് തൊടുന്നത് കൊണ്ടോ ശരീരത്തിൽ ആകുന്നത് കൊണ്ടോ വുളൂഅ് മുറിയുകയില്ല. എന്നാൽ നിസ്കരിക്കാൻ ആ നജസ് നീക്കൽ നിർബ്ബന്ധമാണ് (തുഹ്ഫ). ചോദ്യത്തിൽ പറയപ്പെട്ടത് പോലെ മുഖം കഴുകിയതിന് ശേഷം പാമ്പേഴ്സിലോ മറ്റോ തൊട്ടാൽ അതിൽ നിന്ന് കയ്യിൽ നജസ് ആയിട്ടുണ്ടെങ്കിൽ അത് ഇനി കഴുകാനുള്ള വെള്ളത്തിൽ ആകുന്നതും തുടർന്ന് കഴുകപ്പെടേണ്ട അവയവങ്ങളിൽ ശുദ്ധിയാകാത്ത വിധത്തിൽ പുരളുന്നതും നിർബ്ബന്ധമായും ശ്രദ്ധിക്കണം. എന്നാലും മുഖം കഴുകിയതിന് ശേഷം പാമ്പേഴ്സിൽ തൊട്ടതിന്റെ പേരിൽ വീണ്ടും മുഖം കഴുകൽ നിർബ്ബന്ധമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...