എൻ്റെ അരക്ക് താഴെ തളർന്നു പോയി.തയമ്മും ചെയ്യാതെ നമസ്കാരം ശരിയാവുമോ?
ചോദ്യകർത്താവ്
Sadiq
Apr 8, 2019
CODE :Fiq9231
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
തയമ്മും ചെയ്യാനുള്ള കാരണങ്ങള്‍ രണ്ടാണ്. ഒന്ന്: വെള്ളം തീരെ ലഭ്യമാകാതിരിക്കുകയോ ലഭ്യമായ വെള്ളം കുടിക്കാന്‍ വേണ്ടി വഖ്ഫ് ചെയ്യപ്പെട്ടതോ അമിത വില ഈടാക്കപ്പെടുന്നതോ ആകുക. രണ്ട്: വെള്ളം ഉപയോഗിക്കപ്പെടുമ്പോള്‍ കഴുകപ്പെടുന്ന അവയവയത്തിന് തകരാറ് സംഭവിക്കും വിധമുള്ള അസുഖമുണ്ടാകുകയോ നിലവിലുള്ള അസുഖം ദീര്‍ക്കുമെന്ന ആശങ്കയുണ്ടാകുകയോ കഴുകപ്പെടുന്ന അവയവയത്തിന് വെള്ളം ഉപയോഗിക്കുന്നത് കാരണം നിറ വ്യത്യാസമോ മറ്റോ സംഭവിക്കുമെന്ന് ഭയപ്പെടുകയോ ചെയ്യുക (ഇആനത്ത്). അരക്ക് താഴെ തളര്‍ന്ന ഭാഗത്ത് ഇവിടെ രണ്ടാമത് പറയപ്പെട്ട കാരണങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ തയമ്മും ചെയ്യാം, അല്ലെങ്കില്‍ വുളൂഅ് എടുക്കണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.