തയമ്മും ചെയ്ത് നിസ്കരിക്കുന്നവനെ വുളൂ ചെയ്ത് നിസ്കരിക്കുന്നവന് തുടരാന്‍ പാടില്ലെന്ന് കേട്ടു. ഇത് ശരിയാണോ?

ചോദ്യകർത്താവ്

HAMEED RAZA

Jan 6, 2020

CODE :Fiq9551

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തയമ്മും ചെയ്ത് നിസ്കരിക്കുന്നവര്‍ രണ്ടുതരക്കാരാണ്. തയമ്മും ചെയ്ത് നിസ്കരിച്ച നിസ്കാരങ്ങള്‍ പിന്നീട് വുളൂ ചെയ്ത് മടക്കി നിസ്കരിക്കേണ്ടവരാണ് ഒരു തരക്കാര്‍. മടക്കി നിസ്കരിക്കേണ്ടാത്തവരുമുണ്ട്.

മുറിവ് കാരണം തയമ്മും ചെയ്തവന്‍റെ മുറിവില്‍ ഒരുപാട് രക്തമുണ്ടാകുക, തയമ്മുമിന്‍റെ അവയവങ്ങളായ മുഖത്തോ കൈകളിലോ ബാന്‍റേജ്/കെട്ട് ഉണ്ടാവുക, മറ്റു അവയവങ്ങളില്‍ വെച്ചുകെട്ടിയ ബാന്‍റെജ്/മറ അവയവത്തില്‍ അത് പിടിച്ചുനില്‍ക്കാനാവശ്യമായ സ്ഥലത്തേക്കാള്‍ കുടുതലുണ്ടാവുക, കെട്ടുമ്പോള്‍ അശുദ്ധിയോടെയാവുക, സഹിക്കാനാകാത്ത തണുപ്പ് കാരണം തയമ്മും ചെയ്യുക, നാട്ടിലായിരിക്കെ തന്നെ (യാത്രയിലല്ല) വെള്ളമില്ലാത്തതിന്‍റെ പേരില്‍ തയമ്മും ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ പിന്നീട് വെള്ളം കൊണ്ട് വുളൂ ചെയത് നിസ്കാരം മടക്കേണ്ടതാണ്.

തയമ്മുമിന്‍റെ അവയവങ്ങളാത്ത സ്ഥലത്ത് മുറിവിന് വേണ്ടി ബാന്‍റെജോ കെട്ടോ ഉള്ളവന് മുറിവ് ഉള്ള സ്ഥലത്തിന് പുറമേ ആ കെട്ട് അവിടെ നില്‍ക്കാനുള്ള സ്ഥലം മാത്രമേ കെട്ടിനകത്താക്കിയിട്ടുള്ളൂ എങ്കില്‍ കെട്ടുന്ന സമയത്ത് വുളൂ എടുത്താല്‍ പിന്നീട് തയമ്മും ചെയ്ത് നിസ്കരിക്കുന്ന നിസ്കാരങ്ങളൊന്നും മടക്കി നിസ്കരിക്കേണ്ടതില്ല.

തയമ്മും ചെയ്ത് നിസ്കരിച്ച നിസ്കാരങ്ങള്‍ മടക്കി നിസ്കരിക്കേണ്ടവനാണെങ്കില്‍ അവനെ തുടര്‍ന്ന് നിസ്കരിക്കാന്‍ പാടില്ല. എന്നാല്‍ പിന്നീട് വുളൂ ചെയ്ത് മടക്കിനിസ്കരിക്കല്‍ നിര്‍ബന്ധമില്ലാത്തവനാണെങ്കില്‍ അവനെ തുടര്‍ന്ന് നിസ്കരിക്കാവുന്നതുമാണ് (തുഹ്ഫ(

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter