സുജൂദില്‍ കാല്‍ വിരലുകളുടെ പള്ള നിലത് വെക്കല്‍ നിര്ബന്ധമാണോ? അങ്ങേനെയെങ്കില്‍ എത്ര വിരലുകളുടെ വെക്കണം? അങ്ങനെ വെക്കാത്ത ഇമാമിനെ തുടര്ന്നാല്‍ നിസ്കാരം ശരിയാകുമോ? എല്ലാ മധ്ഹബിലും ഇത് ഒരു പോലെയാണോ?

ചോദ്യകർത്താവ്

ഉമര്‍ മഞ്ഞമ്പ്ര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം സുജൂദില്‍ കാല്‍ വിരലുകളുടെ പള്ളയുടെ ചിലത് നിലത്ത് വെക്കല് നിര്‍ബന്ധമാണ്. അഥവാ ഏറ്റവും ചുരുങ്ങിയത് ഓരോ കാലിന്‍റെയും ഒരു വിരലിന്‍റെയെങ്കിലും പള്ള നിലത്ത് വെച്ചിരിക്കണം. സാധിക്കുന്നത്ര വിരലുകളുടെ പള്ള നിലത്ത് വെക്കലാണ് ഉത്തമം. എന്നാല്‍ ചില മദ്ഹബുകളിലും ശാഫിഈ മദ്ഹബിലെ തന്നെ ചില പണ്ഡിതന്മാര്‍ക്കും കാല് വിരലുകളുടെ പള്ള സുജൂദില്‍ വെക്കല്‍ നിര്‍ബന്ധമില്ല എന്ന അഭിപ്രായമുണ്ട്. ഇമാം കാല്‍ വിരലുകളുടെ പള്ള നിലത്തു വെക്കാതെ സുജൂദ് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാലും നിസ്കാരം ശരിയാകും. കാരണം ഇമാമിനു കാല് വിരലുകളുടെ പള്ള നിലത്ത വെക്കാന്‍ കഴിയാത്ത ശാരീരിക വിഷമതകള്‍ ഉണ്ടാകാവുന്നതാണല്ലോ. മാത്രമല്ല ശാഫിഈ മദ്ഹബില് തന്നെ ചില മഹാന്മാര്‍ക്ക് അങ്ങനെ വെക്കല് നിര്‍ബന്ധമില്ലെന്ന അഭിപ്രായവുമുണ്ട്. ഇമാമിന്റെ പ്രവര്‍ത്തനങ്ങളെ ചികഞ്ഞന്വേഷിക്കേണ്ട ഉത്തരവാദിത്തം മഅ്മൂമിനില്ലല്ലോ. കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter