നമസ്കാരം നില നിരത്താന്‍ കഴിയുനില്ല. എന്താണ് പ്രതിവിധി ? ചെറിയ കാര്യങ്ങള്ക്ക് പോലും കോപം വരുന്ന സ്വഭാവം നിയന്ത്രിക്കാന്‍ എന്ത് ചെയ്യണം? വിനയമുള്ള മനസ്സിന്‌ എന്താണ് എളുപ്പ മാര്ഗം ?

ചോദ്യകർത്താവ്

മസ്ഹര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. നിസ്കാരം നില നിര്‍ത്താനുള്ള മാര്‍ഗം അതിന്‍റെ ഗൌരവം ഉള്‍ക്കൊള്ളല്‍ തന്നെയാണ്. നിസ്കാരം ഒഴിവാക്കുന്നവന്‍റെ ജീവനു പോലും ഇസ്ലാമില്‍ വിലയില്ല. മാത്രമല്ല നാളെ നരകത്തില്‍ കടക്കുന്ന ആളുകളോട് നിങ്ങളെ ഇതില്‍ പ്രവേശിപ്പിച്ച കാര്യമെന്താണെന്ന് ചോദിക്കപ്പെടുന്പോള്‍ അവരുടെ മറുപടി ഞങ്ങള്‍ നിസ്കരിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടിരുന്നില്ല എന്നതാണ്. ഈ ചിന്ത ഇടക്കിടെ മനസ്സിനെ ബോധിപ്പിച്ചു കൊണ്ടിരിക്കുക. അല്ലാഹു തൌഫീഖ് നല്‍കിയേക്കും. തെറ്റുകള്‍ ചെയ്ത / ചെയ്യുന്ന മനസ്സിനു നന്മയോട് വൈമുഖ്യം തോന്നും. അതിനാല്‍ ചിന്ത, പ്രവൃത്തി, വാക്ക് തുടങ്ങിയവയിലൂടെ സ്ഥിരമായി ചെയ്യുന്ന പാപങ്ങളുണ്ടോ എന്നു വിചിന്തനം ചെയ്യുക. അവ ഉപേക്ഷിക്കുകയും ചെയ്യുക. പിന്നെ ആത്മാര്‍ത്ഥമായ തൌബ ചെയ്യുക. ഇത് മനസ്സിനെ നന്മയിലേക്ക് അടുപ്പിക്കുകയും അത് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇന്‍ ശാ അല്ലാഹ്. പിന്നെ ദേഷ്യം നിയന്ത്രിക്കാന്‍ നബി (സ്വ) പഠിപ്പിച്ച മാര്‍ഗം പിശാചില്‍ നിന്ന് കാവല്‍ തേടലാണ്. കോപം വരുന്പോള്‍ അത് കടിച്ചിറക്കുകയും أعوذ بالله من الشيطان الرجيم എന്നു ചൊല്ലുകയും ചെയ്യുക. ആയിശാ ബീവിക്ക് കോപമുണ്ടായപ്പോള്‍ اللهُمَّ اغْفِرْ لي ذَنْبِي، وأَذْهِبْ غَيْظَ قَلْبِي، وَأَجِرْني مِنَ الشَيْطَان എന്ന ദിക്റ് ചൊല്ലാന്‍ നബി (സ്വ) കല്‍പിച്ചതായി ഇമാം നവവി (റ) അദ്കാറില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പാരയണം പതിവാക്കുക, സജ്ജനങ്ങളുമായി സഹവസിക്കുക, ഇസ്തിഗ്ഫാര്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ഹൃദയ മാലിന്യങ്ങള്‍ ശുദ്ധീകരിക്കാനും ഹൃദയ കാഠിന്യം കുറക്കാനും സഹായിക്കും. സാധുക്കളോടും അശരണരോടും കാരുണ്യം കാണിക്കുക, ധര്‍മ്മം ചെയ്യുക, അല്ലാഹുവിന്‍റെ മഹത്ത്വവും ശക്തിയും മനസ്സിലാക്കുക, നമ്മുടെ നിസ്സാരത ഉള്‍ക്കൊള്ളുക, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക, അവനെ ഭയപ്പെടുക തുടങ്ങിയവ വിനയമുള്ളവനാകാന്‍ സഹായിക്കും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter