അത്തഹിയാതില്‍ ഇല്ലല്ലാഹ് എന്ന് പറയുമ്പോള്‍ കൈവിരല്‍ നോക്കണം എന്നാണല്ലോ. അതിനു ശേഷം സലാം വീട്ടുന്നത് വരെ വിരലിലാണോ നോക്കേണ്ടത് അതോ സുജൂദിന്‍റെ സ്ഥലത്തേക്ക് തന്നെയോ?

ചോദ്യകർത്താവ്

ഹസൈനാര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ സുജൂദിന്‍റെ സ്ഥാനത്തേക്ക് നോക്കലാണ് സുന്നത്. എന്നാല്‍ അത്തഹിയ്യാതില്‍ അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്ന അവസരത്തില്‍ വലതു കൈയിന്‍റെ ചൂണ്ടു വിരല്‍ ഉയര്‍ത്തുന്ന വേളയില്‍ ആ വിരലിലേക്ക് നോക്കലാണ് ഏറ്റവും ശ്രേഷ്ടം. ആ വിരല്‍ ശേഷം അത്തഹിയാത് അവസാനിക്കുന്നത് വരെ അങ്ങനെത്തന്നെ ഉയര്‍ത്തിപ്പിടിക്കലും ഉയര്‍ത്തിപ്പിടിക്കുന്ന സമയം മുഴുവന്‍ അതിലേക്ക് തന്നെ നോക്കലും സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter