ഗള്‍ഫില്‍ സാധാരണയായി ആളുകള്‍ (പള്ളിയില്‍ സ്ഥലം ഉണ്ടെങ്കിലും ഇല്ലെങ്കിലും ) പാതയോരത്ത് വളരെ ദൂരത്ത് വരെ മുസല്ല വിരിച്ചു ജുമുഅ നിസ്കരിക്കാറുണ്ട് ഇതിന്റെ വിധി എന്താണ് ?
ചോദ്യകർത്താവ്
അബ്ദുള്ള, കോഴിക്കോട്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പള്ളിക്കു പുറത്താണെങ്കില്‍ പള്ളിയും പുറത്തുള്ള ഏറ്റവും മുന്നിലെ സഫ്പും തമ്മിലും സ്വഫ്ഫുകള്‍ക്കിടയിലും മുന്നൂര്‍ മുഴത്തെക്കാള്‍ കൂടുതലുണ്ടാവാന്‍ പാടില്ല. ഇമാമിന്റെ അനക്കങ്ങള്‍ അറിയണം. പള്ളിയുമായി മറക്കുന്ന, നടത്തത്തെ തടസ്സപ്പെടുത്തുന്ന ചുമരുകള്‍, ബില്‍ഡിങ്ങുകള് മുതലായവ ഇല്ലാതിരിക്കുക, ഖിബ്ലക്ക് പിന്തിരിയാതെ ഇമാമിന്‍റെയടുത്തേക്ക് എത്തിച്ചേരാന്‍ സാധിക്കത്തക്ക വിധത്തില്‍ പള്ളിക്ക് കവാടമുണ്ടായിരിക്കുക എന്നീ നിബന്ധനകളുണ്ടെങ്കില്‍ തുടര്‍ച്ച ശരിയായവുകയുള്ളൂ. അപ്പോള്‍ നിസ്കാരവും ശരിയാവുകയില്ല.
പക്ഷേ, ഈ നിബന്ധനകളൊത്തു വന്നാലും സ്വഫ്ഫുകള്‍ തമ്മില്‍ മൂന്നു മുഴത്തില്‍ കൂടുതല്‍ വിടവുകളുണ്ടെങ്കില്‍ നിസ്കാരവും തുടര്ചചയും ശരിയാവുമെങ്കിലും ജമാഅത്തിന്‍റെ പ്രതിഫലം ലഭിക്കുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.