ഇഅ്തിദാലിനു ശേഷം കൈയ്യ് കെട്ടുവാന്‍ ( അനങ്ങാതിരിക്കാന്‍ ) പാടുണ്ടോ ? ജമാഅത്ത് ആയി നിസ്കരിക്കുമ്പോള്‍ ഇമാം " സമിഅല്ലാഹു ലിമന് ഹമിദ " എന്നു പറഞ്ഞു കഴിഞ്ഞാല്‍ തുടര്ന്ന് നിസകരിക്കുന്ന ആള്‍ സമിഅല്ലാഹു ലിമന് ഹമിദ എന്ന് പറയണമോ.?
ചോദ്യകർത്താവ്
ഇസ്മാഈല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇഅ്തിദാലില്‍ ശാഫിഈ മദ്ഹബു പ്രകാരം കൈകള്‍ താഴ്ത്തിയിടലാണ് സുന്നത്ത്. കൈകെട്ടുന്നതു കൊണ്ട് നിസ്കാരം ബാഥിലാകുകയില്ല. ചില പണ്ഡിതന്മാര്‍ കൈ കെട്ടലാണ് ഉത്തമമെന്ന് അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
ഇമാം സമിഅല്ലാഹു... എന്നു പറഞ്ഞു റുകൂഇല്‍ നിന്ന് ഇഅ്തിദാലിലേക്ക് എഴുന്നേല്‍ക്കുമ്പോള്‍ തുടര്‍ന്നു നിസ്കരിക്കുന്നവരും സമിഅല്ലാഹു ലിമന് ഹമിദ എന്നു പറയല്‍ ശാഫിഈ മദ്ഹബു പ്രകാരം സുന്നത്താണ്. മറ്റു ചില മദ്ഹബുകളില്‍ ഇത് സുന്നത്തില്ല. അവര്‍ അതിനു ശേഷം ഇഅ്തിദാലില്‍ പറയേണ്ട റബ്ബനാ വലകല്‍ ഹംദ്..... എന്ന ദിക്റ് മാത്രമാണ് ചൊല്ലാറ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.