അസ്സലാമു അലൈകും.. എന്റെ ചോദ്യം..സുജൂദില്‍ സാധരണ ചൊല്ലുന്ന ദിക്രിനു പുറമേ, കൂടുതലായി പ്രാര്‍ത്ഥിക്കണമെങ്കില്‍ ആ പ്രാര്ത്ഥന മലയാളത്തില്‍ ആവുന്നതില്‍ തെറ്റുണ്ടോ?..ഇനി അത് അനുവദനീയ മല്ല എങ്കില്‍ സുജൂദില്‍ പ്രാര്‍ത്ഥിക്കാന്‍ പറ്റിയ കുറച്ച് പ്രാര്‍ത്ഥനകള്‍ പറഞ്ഞു തരാമോ..
ചോദ്യകർത്താവ്
ശംസീര്‍ പി കെ.
Aug 25, 2016
CODE :
اللَّهُمَّ لَكَ سَجَدْتُ، وَبِكَ آمَنْتُ، ولَكَ أسْلَمْتُ، سَجَدَ وَجْهِي للَّذي خَلَقَهُ وَصَوَّرَهُ، وَشَقّ سَمْعَهُ وَبَصَرَهُ، تبارَكَ اللَّهُ أحْسَنُ الخالِقين
(അല്ലാഹുവേ നിനക്കു ഞാന്‍ സുജൂദ് ചെയ്തു. നിന്നില്‍ വിശ്വസിച്ചു. നിനക്കു കീഴ്പ്പെട്ടു. എന്‍റെ മുഖം അതിനെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും അതില്‍ കേള്‍വിയും കാഴ്ചയും കീറുകയും ചെയ്തവനു സുജൂദ് ചെയ്തിരിക്കുന്നു. ഏറ്റവും നല്ല സ്രഷ്ടാവായ അല്ലാഹു എത്ര അനുഗ്രഹമുള്ളവനാണ്.) ഇതിനു പുറമെ വേറെയും ധാരാളം ദുആകള്‍ ഇരക്കുന്നതും സുന്നത് തന്നെ. ചില ദുആകള്‍ താഴെ കൊടുക്കുന്നു.اللَّهُمَّ أعُوذُ بِرضَاكَ مِنْ سَخطِكَ، وبِمُعافاتِكَ مِنْ عُقُوبَتِكُ، وأعُوذُ بِكَ مِنْكَ، لا أُحْصِي ثَناءً عَلَيْكَ، أنْتَ كمَا أثْنَيْتَ على نَفْسِكَ
(അല്ലാഹുവേ ഞാന്‍ നിന്‍റെ തൃപ്തി കൊണ്ട് നിന്‍റെ ദേഷ്യത്തില്‍ നിന്ന് കാവല്‍ ചോദിക്കുന്നു. നിന്‍റെ ആഫിയത് കൊണ്ട് നിന്‍റെ ശിക്ഷയില്‍ നിന്ന് കാവല്‍ ചോദിക്കുന്നു. നിന്നില്‍ നിന്ന് നിന്നോടു തന്നെ ഞാന്‍ കാവല്‍ ചോദിക്കുന്നു. എനിക്ക് നിന്‍റെ കീര്‍ത്തികള്‍ പറഞ്ഞു തീര്‍ക്കാനാവില്ല. നിന്നെ കുറിച്ച് നീ തന്നെ പറഞ്ഞതു പോലയാണല്ലോ നീ.)اللَّهُمَّ اغْفِرْ لي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ، وأوّلَهُ وآخِرَهُ، وَعَلانِيَتَهُ وَسِرَّه
(അല്ലാഹുവേ, നീ എന്‍റെ മുഴുവന്‍ പാപങ്ങളും പൊറുക്കേണമേ. കുറഞ്ഞതും കൂടതലുമുള്ള പാപങ്ങള്‍ പൊറുക്കേണമേ. ആദ്യത്തെയും അവസാനത്തെയും പാപങ്ങള്‍ പൊറുക്കേണമേ. രഹസ്യവും പരസ്യവുമായ പാപങ്ങള്‍ പൊറുക്കേണമേ.)رَبَّنَا آتِنا فِي الدُّنْيا حَسَنَةً وفي الآخِرةِ حَسَنَةً وَقِنا عَذاب النَّارِ
(ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ദുന്‍യാവില്‍ നന്മയും ആഖിറതില്‍ നന്മയും നല്‍കേണമേ. ഞങ്ങളെ നീ നരക ശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ)رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
(ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കണ്കുളിര്‍മ ഞങ്ങള്‍ക്ക് നീ കനിഞ്ഞുനല്കേണമേ. മുത്തഖീങ്ങള്‍ക്ക് ഞങ്ങളെ നീ ഇമാമാക്കുകയും ചെയ്യേണമേ) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ