സുജൂദില്‍ കൈ വയ്ക്കുന്നതില്‍ ആണിനും പെണ്ണിനും വ്യത്യാസമുണ്ടോ? കൈകള്‍ രണ്ടും കക്ഷം കാണുന്ന രൂപത്തില്‍ പാര്‍ശ്വങ്ങളില്‍ നിന്നും അകറ്റി പൊക്കി പിടിക്കുകയും കൈപള്ള നിലത്ത് വെക്കുകയും വിരലുകള്‍ ഖിബിലക്ക് അഭിമുഖമായി ചേര്‍ത്ത് വെയ്ക്കലുമാണല്ലോ. സ്ത്രീകള്‍ക്ക് ഇതില്‍ നിന്നും വ്യത്യാസമുണ്ടോ ,കൈകള്‍ അകറ്റി പിടിക്കാതെ ചേര്‍ത്ത് പിടിക്കണോ?
ചോദ്യകർത്താവ്
ജംശി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സജുദിലും റുകൂഇലും കൈ വെക്കുന്നതില്‍ ആണിനും പെണ്ണിനും ചെറിയ വ്യത്യാസങ്ങളുണ്ട്. പുരുഷനു കൈകള്‍ പാര്‍ശ്വങ്ങളില്‍ നിന്നകറ്റി വെക്കലാണ് സുന്നെത്തെങ്കില്‍ സ്ത്രീകള്‍ക്ക് കൈ വശങ്ങളിലേക്ക് കൂട്ടിപിടിക്കലാണ് സുന്നത്ത്. നിസ്കാരത്തില്‍ മുഴുവനും സ്ത്രീ തന്‍റെ അവയവങ്ങള്‍ കൂട്ടിപ്പിടിക്കലാണ് സുന്നത്ത്. മാത്രമല്ല നിസ്കാരത്തിലല്ലാത്ത സമയത്തും സ്ത്രീക്ക് അവയവങ്ങള്‍ കൂട്ടിപ്പിടിക്കല്‍ ഉത്തമാമാണ്. കാരണം അതാണ് അവള്‍ക്ക് കൂടതല്‍ മറ നല്‍കുന്നത്. (തുഹ്ഫ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.