മറ്റു മദ്ഹബില്‍ പെട്ട ഇമാമിനെ തുടര്ന്ന് നിസ്കരികുമ്പോള്‍ സുബ്ഹിക് ഖുനൂത് ഓതേണ്ടതുണ്ടോ ? ഒറ്റക്ക് നിസ്കരികുമ്പോള്‍ ഒതനൊ ? അതുപോലെ നാം മറ്റു മദ്ഹബുകാര്‍ക്ക് ഇമാമായി നിസ്കരികുമ്പോള്‍ ഖുനൂത്ത് ഒതണോ?

ചോദ്യകർത്താവ്

അബ്ദുസ്സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഖുനൂത് ഓതാത്ത ഒരു ഇമാമിനെ സുബ്ഹ്, റമദാനിലെ അവസാന പകുതിയിലെ വിത്റ് തുടങ്ങിയവിയില്‍  തുടരുമ്പോള്‍, ശാഫിഈ മദ്ഹബുകാരന്‍ സുന്നത്തായി അനുവര്‍ത്തിക്കേണ്ടത് ഇഅ്തിദാലില്‍ സ്വന്തമായി സൌകര്യപ്രദമായ രീതിയില്‍ ഖുനൂത് ഓതുക. ഏതെങ്കിലും ഒരു ദുആ ചൊല്ലിയാലും ഖുനൂതിന്‍റെ ചുരുങ്ങിയ രൂപം ആകുന്നതാണ്. പിന്നീട് ഇമാം സലാം വീട്ടിയതിനു ശേഷം സഹ്‍വിന്‍റെ രണ്ടു സുജൂദ് ചെയ്തതിനു ശേഷം സലാം വീട്ടുക. ഇതെല്ലാം സുന്നത്തായതിനാല്‍ ഇവ ഉപേക്ഷിച്ചാലും നിസ്കാരം സ്വഹീഹ് ആകുന്നതാണ്.

ഒറ്റക്കു നിസ്കരിക്കുമ്പോഴും ഖുനൂത് ഓതല്‍ സുന്നത്താണ്. അത് ഉപേക്ഷിച്ചാല്‍ സലാം വീട്ടുന്നതിന്‍റെ തൊട്ടുമുമ്പായി സഹ്വിന്‍റെ സുജൂദ് ചെയ്യലും സുന്നത്താണ്.

മറ്റു മദ്ഹബുകാര്‍ക്ക്  ഇമാമായി നസികരിക്കുമ്പോഴും ഏതു മദ്ഹബാണോ പിന്തുടരുന്നത് അതനുസരിച്ചാണ് അവന്‍ നിസ്കരിക്കേണ്ടത്. ശാഫിഈ മദ്ഹുബുകാരനായ ഇമാമിനു സുബ്ഹിക്കു ഖുനൂത് ഓതല്‍ സുന്നതാണ്, അവന്‍റെ പിന്നില്‍ നിസ്കരിക്കുന്നവര്‍ മറ്റു മദ്ഹബുകാരാണെങ്കിലും.

നല്ലതു പഠിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter