ബാങ്ക് കൊടുത്തതിനു ശേഷം പള്ളിയില് നിന്ന് ജമാഅതിന് മുമ്പ് നിസ്കരിക്കുന്നത് തെറ്റാണോ ?
ചോദ്യകർത്താവ്
നിസാം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ബാങ്ക് കൊടുത്തതിനു ശേഷം ജമാഅതിനു മുമ്പ് പക്ഷിയില്‍ വച്ച് നിസ്കരിക്കുന്നത് നിഷിദ്ധമല്ല. പക്ഷേ, ജമാഅത്തായി നിസ്കരിക്കുന്നത് പ്രബലാഭിപ്രായ പ്രകാരം മുഅക്കദായ സുന്നതാണ്. അത് ഉപേക്ഷിക്കല്‍ കറാഹതാണ്. അതിനു വലിയ പ്രതിഫലമുണ്ട്. ഒറ്റക്കു നിസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തേഴ് ഇരട്ടി പ്രതിഫലമുണ്ട്. അത് ഫര്‍ള് കിഫായ ആണെന്നും ഫര്‍ള് ഐനാണെന്നും നിസ്കാരം സ്വഹീഹാവാണ് ജമാഅത് നിബന്ധനയാണെന്നു വരെ പറഞ്ഞ മഹാന്മാരായ പണ്ഡിതന്മാരുണ്ട്. അവരുടെ കാഴ്ചപ്പാടില്‍ ജമാഅത് ഉപേക്ഷിക്കല്‍ വലിയ തെറ്റാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ